'മൈ ഡോക്ടര്‍' സൌജന്യ ഇഎന്‍ടി മെഡിക്കല്‍ ക്യാമ്പ് ഓഗസ്റ് 14ന്
Tuesday, August 11, 2015 8:20 AM IST
ദുബായി: ദുബായി കെഎംസിസി ആരോഗ്യ വിഭാഗമായ മൈ ഡോക്ടര്‍ ആക്സസ് ആസ്റര്‍ മലബാര്‍ ഗോള്‍ഡ് എന്നിവരുമായി സഹകരിച്ച് നടത്തുന്ന സൌജന്യ തുടര്‍ ചികിത്സ, രോഗ നിര്‍ണയ മരുന്നു വിതരണ ക്യാമ്പ് ഓഗസ്റ് 14നു (വെള്ളി) രാവിലെ എട്ടു മുതല്‍ കെഎംസിസി ആസ്ഥാനത്തു നടക്കും.

ഇഎന്‍ടി സ്പെഷലിസ്റ്, ജനറല്‍ മെഡിസിന്‍ സ്പെഷലിസ്റ് എന്നിവരുടെ സേവനം ലഭ്യമാകും. രക്ത സമ്മര്‍ദം, പ്രമേഹം, അമിതവണ നിര്‍ണയം, സൌജന്യ മരുന്നു വിതരണം തുടങ്ങിയ മള്‍ട്ടി സ്പെഷാലിറ്റി സൌകര്യം ഉണ്ടായിരിക്കുമെന്ന് ഹെല്‍ത്ത് വിഭാഗം ചെയര്‍മാന്‍ ആര്‍. ഷുക്കൂര്‍ ജനറല്‍ കണ്‍വീനര്‍ സി.എച്ച്. നൂറുദ്ദീന്‍ എന്നിവര്‍ അറിയിച്ചു. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ മുന്‍ കൂട്ടി പേര്‍ ചെയ്യേണ്ടതാണ്. രാവിലെ എട്ടിന് ടോക്കണ്‍ കരസ്ഥമാക്കേണ്ടാതാണ്. തുടര്‍ ചികിത്സക്ക് വരുന്നവര്‍ നിര്‍ബന്ധമായും മുമ്പു പരിശോധന നടത്തിയ മുഴുവന്‍ റിക്കാര്‍ഡുകളുമായി വരേണ്ടതാണ്.

വിവരങ്ങള്‍ക്ക്: 04 2727773, 055 7940407.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍