ശ്രീകുമാര്‍ തമ്പിയെ പ്രവാസി മലയാളി ഫെഡറേഷന്‍ ആദരിച്ചു
Tuesday, August 11, 2015 4:53 AM IST
തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയെ പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) ആദരിച്ചു.

ജൂലൈ ഏഴിനു തിരുവനന്തപുരത്തു നടന്ന പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ സമ്മേളനത്തില്‍ കേരള എക്സൈസ് മന്ത്രി കെ. ബാബുവാണ് പ്രത്യേക ഫലകം നല്‍കി ആദരിച്ചത്.

യോഗത്തില്‍ ഗ്ളോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട് അധ്യക്ഷത വഹിച്ചു. പഴയ തലമുറയിലെ ആര്‍ട്ടിസ്റുകളെ ആദരിക്കാന്‍ പ്രവാസി മലയാളി ഫെഡറേഷന്‍ തയാറായത് പ്രത്യേകം അഭിനന്ദനാര്‍ഹമാണെന്ന് മറുപടി പ്രസംഗത്തില്‍ ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

യോഗത്തില്‍ വി.ടി. ബലറാം എംഎല്‍എ, എ.എന്‍. രാധാകൃഷ്ണന്‍, ഷിജി ചീരംവേലില്‍, ഡോ. ജോര്‍ജ് മാത്യു, പി.പി. ചെറിയാന്‍, റഷീദ് ബീമാപള്ളി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ലത്തീഫ് തെച്ചി സ്വാഗതവും ബഷീര്‍ അമ്പലായി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍