ന്യൂയോര്‍ക്ക്: ഐഎന്‍ഒസി കേരള ചാപ്റ്ററിന്റെ നാഷണല്‍ കമ്മിറ്റി യോഗം കേരളത്തിലെ കെപിസിസിയുടെ ആഭിമുഖ്യത്തിലുള്ള ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസുമായി (ഒഐസിസി) ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു.
കേരള ചാപ്റ്റര്‍ ചെയര്മാന് തോമസ് ടി ഉമ്മന്റെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ ഐഎന്‍ഒസി ദേശീയ സമിതി ഭാരവാഹികളായ ജോര്‍ജ് ഏബ്രഹാം (ചെയര്മാന്), സാക് തോമസ് (വൈസ് പ്രസിഡന്റ്), ജോസ് ചാരുംമൂട് (ട്രഷറര്‍), ആര്. ജയചന്ദ്രന് (കേരള ചാപ്റ്റര്‍ പ്രസിഡന്റ്), ലീലാ മാരേട്ട് (വനിതാ ഫോറം ചെയര്‍), സതീശന് നായര്‍, വര്‍ഗീസ് പാലമലയില്‍, മാത്യു ജോര്‍ജ്, സജി കരിമ്പന്നൂര്‍, അഗസ്റിന്‍ കരിംകുറ്റിയില്‍, ജോര്‍ജ് ഏബ്രഹാം (രാജു), രാജന് പടവത്തില്‍, തമ്പി മാത്യു, തോമസ് മാത്യു തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. വിവിധ സ്റേറ്റുകളിലെ കേരള ചാപ്റ്ററുകള്‍ ശക്തീകരിക്കുവാനും പ്രാദേശിക തലത്തില്‍ കണ്‍വന്‍ഷനുകള്‍ നടത്തുവാനും തീരുമാനിച്ചു. സജി കരിമ്പന്നൂര്‍, രാജന് പടവത്തില്‍ എന്നിവരെ ഫ്ളോറിഡായിലും സാക്ക് തോമസ്, ജോര്‍ജ് ഏബ്രഹാം (രാജു) എന്നിവര്‍ ഡാളസ് ഹൂസ്റണ്‍ ഏരിയയിലും സതീശന് നായര്‍, തമ്പി മാത്യു, അഗസ്റിന്‍ കരിംകുറ്റിയില്‍, തോമസ് മാത്യു, പോള്‍ പറമ്പി, എന്നിവര്‍ ഷിക്കാഗോയിലും പ്രാദേശിക ചാപ്റ്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും.
മുന്‍ രാഷ്ട്രപതി ഡോ. അബ്ദുള്‍ കലാമിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് യോഗം ആരംഭിച്ചത്. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഇന്ത്യാ ഡേ പരേഡില്‍ കേരള ചാപ്റ്റര്‍ (ഒഐസിസി) ഭാരവാഹികള്‍ പങ്കെടുക്കും.
ഐഎന്‍ഒസി കേരള ഘടകം എഐസിസിയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് അമേരിക്കയിലെ ഐഎന്‍ഒസിയുടെ അംഗീകാരമുള്ള ഏക സംഘടനയാണെന്ന് ചെയര്മാന് ജോര്‍ജ് ഏബ്രഹാം, പ്രസിഡന്റ് ജുനെദ് ക്വാസി, ജനറല്‍ സെക്രട്ടറി ഹര്ബചാന് സിംഗ് എന്നിവരടങ്ങുന്ന നാഷണല്‍ കമ്മിറ്റി പത്രകുറിപ്പില്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: തോമസ് ടി. ഉമ്മന്‍