റോക്ലാന്റ് സെന്റ് മേരീസില്‍ പെരുന്നാളിനു കൊടിയേറി
Tuesday, August 11, 2015 4:51 AM IST
സഫേണ്‍ (ന്യൂയോര്‍ക്ക്): വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളിനോടനുബന്ധിച്ച് റോക് ലാന്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ കൊടിയേറി.

ഓഗസ്റ് ഒമ്പതിന് (ഞായര്‍) വികാരി റവ. ഡോ. രാജു വര്‍ഗീസ് കൊടിയേറ്റു നിര്‍വഹിച്ചു. 14, 15 (വെള്ളി, ശനി) തീയതികളിലായി നടത്തുന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് കോട്ടയം ഞാലിയാകുഴി ദയറാംഗമായ ഫാ. സഖറിയ നൈനാന്‍ (സഖേര്‍ അച്ചന്‍) കാര്‍മികത്വം വഹിക്കും. വെള്ളിയാഴ്ച സന്ധ്യനമസ്കാരത്തിനുശേഷം ഫാ. സഖറിയ നൈനാന്‍ സുവിശേഷ പ്രസംഗം നടത്തും. ശനിയാഴ്ച നടക്കുന്ന വിശുദ്ധ കുര്‍ബാനക്കുശേഷം ഭക്തിനിര്‍ഭരമായ റാസയും തുടര്‍ന്നു സ്നേഹവിരുന്നും നടക്കും.

പെരുന്നാള്‍ ശുശ്രൂഷയിലും ചടങ്ങുകളിലും എല്ലാ വിശ്വാസികളും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് പെരുന്നാള്‍ കോഓര്‍ഡിനേറ്റര്‍ ഏബ്രഹാം പോത്തന്‍, ട്രസ്റി ജോണ്‍ ജേക്കബ്, സെക്രട്ടറി എലിസബത്ത് വര്‍ഗീസ്, വികാരി റവ. ഡോ. രാജു വര്‍ഗീസ് എന്നിവര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍