ജോര്‍ജ് ചെറിയാന്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി
Tuesday, August 11, 2015 4:50 AM IST
യോങ്കേഴ്സ് (ന്യൂയോര്‍ക്ക്): ചെങ്ങന്നൂര്‍ തൊട്ടിയാട്ട് ജോര്‍ജ് ചെറിയാന്‍ (65) ഓഗസ്റ് എട്ടിനു നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 13നു (വ്യാഴം) ഒമ്പതിനു മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗീവര്‍ഗീസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ ആരംഭിച്ച് സംസ്കാരം മൌണ്ട് ഹോപ്പ് സെമിത്തേരിയില്‍. (50 ജാക്സന്‍ അവന്യു, ഹേസ്റിംഗ്സ് ഓണ്‍ ഹഡ്സന്‍, ന്യൂയോര്‍ക്ക് 10706)

ഭാര്യ: അമ്മിണി നിരണം എടത്തിട്ടങ്കേരില്‍ കുടുംബാംഗം.

മക്കള്‍: ജോബി, എബി. മരുമക്കള്‍: ലിബി, സിബില്‍. കൊച്ചുമക്കള്‍: അലിസ, ഏഞ്ചല, ശ്രിയ. സഹോദരങ്ങള്‍: ടി.സി. രാജു, അന്ന ഗീവര്‍ഗീസ്, ലിസി മാമ്മച്ചന്‍, വര്‍ഗീസ് ജോര്‍ജ്.

പൊതുദര്‍ശനം 12നു (ബുധന്‍) രണ്ടു മുതല്‍ നാലു വരെയും അഞ്ചു മുതല്‍ എട്ടു വരെയും യോങ്കേഴ്സിലെ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (2 റിവര്‍വ്യു പ്ളേസ്, യോങ്കേഴ്സ്, ന്യൂയോര്‍ക്ക് 10701)

വിവരങ്ങള്‍ക്ക്: തോമസ് മാത്യു 914 419 7020, ജോണ്‍ ഐസക് 914 720 5030, കുര്യാക്കോസ് തര്യന്‍ 845 507 2842.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം