ന്യൂയോര്‍ക്കില്‍ സരസ്വതി അവാര്‍ഡ് ഫെസ്റിവല്‍ നവംബര്‍ 14ന്
Monday, August 10, 2015 8:17 AM IST
ന്യൂയോര്‍ക്ക്: ഭാരത സംസ്കാരം അമേരിക്കന്‍ മണ്ണില്‍ വളരുന്ന ഇന്ത്യന്‍ വംശജരുടെ ഇളംതലമുറയ്ക്കു പകരുകയും സംഗീത നൃത്ത കലകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കലാപ്രതിഭകളെ കണ്െടത്തി ആദരിക്കുന്ന പതിനെട്ടാമത് സരസ്വതി അവാര്‍ഡിനുള്ള മത്സരങ്ങള്‍ നവംബര്‍ 14നു (ശനി) നടക്കും.

ക്വീന്‍സിലെ ഗ്ളെന്‍ ഓക്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതലാണ് മത്സരങ്ങള്‍. വൈകുന്നേരം അഞ്ചിനു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

നോര്‍ത്ത് അമേരിക്കയിലും കാനഡയിലും താമസിക്കുന്ന ഇന്ത്യന്‍ വംശജരുടെ നാലു വയസു മുതല്‍ 20 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കു മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.

പ്രീ ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായാണു സോളോ മത്സരം. ഭരതനാട്യം, നാടോടിനൃത്തം, ഇന്ത്യന്‍ ഭാഷകളിലെ സംഗീതം, ശാസ്ത്രീയ സംഗീതം, ഉപകരണ സംഗീതം എന്നിവയാണു മറ്റു വിഭാഗങ്ങള്‍.

മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സംഗീത, നൃത്ത വിദ്യാര്‍ഥികള്‍ നവംബര്‍ ഒന്നിനു മുമ്പ് രജിസ്റര്‍ ചെയ്യമെന്നു സംഘാടകര്‍ അറിയിച്ചു.

അമേരിക്കയിലെ വിവിധ നൃത്ത-സംഗീത വിദ്യാലയങ്ങള്‍ അവതരിപ്പിക്കുന്ന സാമൂഹിക നൃത്തങ്ങളും സാമൂഹിക സംഗീത വിരുന്നും അവാര്‍ഡുദാന ചടങ്ങിനു മാറ്റും കൂട്ടും. പ്രവേശനം സൌജന്യമാണ്.

വിവരങ്ങള്‍ക്ക്: ജോജോ തോമസ് 516 455 9739, മാത്യു സിറിയക് 516 294 7718, ഡോ. അശോക് കുമാര്‍ 516 385 6150, സെബാസ്റ്യന്‍ തോമസ് 516 681 8665, മറിയ ഉണ്ണി 516 825 0394, അരവിന്ദാക്ഷന്‍ 516 616 0233. ലാമശഹ:മൃെമംമവേശമംമൃറ@ഴമാശഹ.രീാ

റിപ്പോര്‍ട്ട്: ജോജോ തോമസ്