ഡോണ വര്‍ക്കിയും ശ്രീദേവി മേനോനും വിജയികള്‍
Monday, August 10, 2015 5:45 AM IST
മലയാളി എഫ്എം റേഡിയോ പ്രവാസി മലയാളികള്‍ക്കായി സംഘടിപ്പിച്ച ഡബ്സ്മാഷ് മത്സരത്തില്‍ തെരഞ്ഞെടുത്ത് പ്രസിദ്ധീകരിച്ച 20 പേരില്‍ ഒന്നാം സ്ഥാനം ഡോണ വര്‍ക്കിയും രണ്ടാം സ്ഥാനം ശ്രീദേവി മേനോനും കരസ്ഥമാക്കി.

മത്സരം പൂര്‍ണമായും ജനകീയമായിരുന്നു. ജനങ്ങള്‍ നല്‍കിയ ലൈക്ക്, ഷെയര്‍, അഭിപ്രായങ്ങള്‍ എന്നിവയെ ആശ്രയിച്ചായിരുന്നു മത്സരഫലം.

ഹൂസ്റണില്‍ സ്ഥിരതാമസക്കാരിയായ ഡോണ വര്‍ക്കിയുടെ പ്രകടനം അത്ഭുതാവഹമായിരുന്നു. നൈസര്‍ഗിക അഭിനയ പാടവം പ്രകടമാക്കുന്നതായിരുന്നു ടൊറെന്റോയില്‍ താമസിക്കുന്ന ശ്രീദേവിയുടെ പ്രകടനം. വെബ് ട്രാഫിക്കില്‍ ഡോണ ലീഡു ചെയ്തപ്പോള്‍ ഏറ്റവും കൂടുതല്‍ ലൈക്ക് സമ്പാദിച്ചതു ശ്രീദേവിയാണ്.

ഫ്രീഡിയ മീഡിയ ഗ്രൂപ്പാണു വിജയികള്‍ക്കു സമ്മാനങ്ങള്‍ നല്‍കുന്നത്. ഫ്രീഡിയ ഗ്രൂപ്പ് നടത്തുന്ന കൃഷ്ണ ഷോയുടെ ഹൂസ്റണ്‍, ടൊറെന്റോ ഷോകളില്‍ പ്രശസ്ത നര്‍ത്തകിയും അഭിനേത്രിയുമായ ശോഭന വിജയികള്‍ക്കു സമ്മാനങ്ങള്‍ നല്‍കും.

റിപ്പോര്‍ട്ട്: ബെന്നി പരിമണം