ജോബ്സന്റെ വിജയം ഉറപ്പിക്കാന്‍ മലയാളിസംഘടനകള്‍ രംഗത്ത്
Monday, August 10, 2015 5:43 AM IST
ഒന്റാരിയോ: ഒന്റാരിയോ മാര്‍ഖം തോര്‍ണ്‍ ഹില്‍ മണ്ഡലത്തില്‍നിന്നു പാര്‍ലമെന്റിലെക്കു മത്സരിക്കുന്ന ജോബ്സന്‍ ഈശോയുടെ വിജയം ഉറപ്പിക്കാന്‍ വിവിധ മലയാളി സാമൂഹിക, സാംസ്കാരിക സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചു.

വേനല്‍കാല അവധിയുടെയും മറ്റു മത്സര കലാപരിപാടികളുടെ തിരക്കും മാറ്റി വച്ച് പ്രചാരണത്തിനായി ചെറുസംഘങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. ഒന്റാരിയോ ഹിന്ദു കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വീടുവീടാന്തരം കയറി വോട്ടര്‍മാരെ കാണുന്ന പ്രവര്‍ത്തനം പുരോഗമിച്ചുവരുന്നു. രാജ് തലപ്പത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ മറ്റു കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

ജോബ്സന്റെ വിജയം മലയാളിയുടെ വിജയമാണെന്നും കഴിഞ്ഞ രണ്ടു പതിറ്റാണ്േടാളം സാമൂഹിക രംഗത്ത് പ്രവത്തിക്കുന്ന ജോബ്സന്‍ എല്ലാവിധ പിന്തുണയും രേഖപ്പെടുത്തി. വരും ദിവസങ്ങളിലും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ അംഗമാകാനുള്ള ശ്രമം നടത്തി വരുന്നു. ഓം കാനഡ സംഘടിപ്പിച്ച പരിപാടിയില്‍ രാജ് തലപ്പത്ത്, ബാലു മേനോന്‍, ജയശങ്കര്‍ പിള്ള, ഗോപകുമാര്‍ നായര്‍, ആനി കോശി എന്നിവരുടെ നേതൃത്വത്തില്‍ ചെറു ഗ്രൂപ്പുകളുടെ നിസീമ സഹകരണം പ്രകടമായി.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള