രക്തദാന രജിസ്ട്രേഷനു വന്‍ പ്രതികരണം
Monday, August 10, 2015 5:38 AM IST
ദുബായി: ഇന്ത്യന്‍ സ്വാതന്ത്യ്രദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ കോണ്‍സുലേറ്റും ദുബായി കെഎംസിസിയും സംയുക്തമായി ദുബായി കെഎംസിസി അല്‍ ബറാഹ ആസ്ഥാനത്തു നടത്തിയ രക്തദാന രജിസ്ട്രേഷന് വന്‍ പ്രതികരണമാണു വന്നുകൊണ്ടിരികുന്നത്.

രജിസ്ട്രേഷന്‍ നാല്‍പത്തിയെട്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ത്തന്നെ ആയിരത്തോളം പേര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി. അഡ്വ. എന്‍. ഷംസുദ്ദീന്‍ എംഎല്‍എ രജിസ്ട്രേഷന്‍ കൌണ്ടര്‍ സന്ദര്‍ശിച്ചു. ഇന്ത്യന്‍ കോണ്‍സുല്‍ ഡോ. ടി. ടിജു രൂപകല്‍പ്പന ചെയ്ത് നടപ്പാക്കിയ പദ്ധതി ഓഗസ്റ് ഏഴിന് (വെള്ളി) ആരംഭം കുറിച്ചതാണ്. 15 വരെ ദുബായി കെഎംസിസി ആസ്ഥാനത്ത് നീണ്ടു നില്‍ക്കുന്ന രക്തദാന രജിസ്ട്രേഷന്‍ വന്‍ വിജയമാക്കണമെന്നും ജീവകാരുണ്യ മേഖലയില്‍ എല്ലാവര്‍ക്കും സമര്‍പ്പിക്കാന്‍ കഴിയുന്ന വലിയ ഒരു ദൌത്യമാണ് ഇതെന്നും എല്ലാ പ്രവാസി സുഹൃത്തുക്കളും ഇതില്‍ പങ്കാളികളാവണമെന്നു ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ ആക്ടിംഗ് ജനറല്‍ സെക്രട്ടറി ആര്‍.ഷുക്കൂര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍