ആറന്മുള വിമാനത്താവളം അംഗീകരിക്കാനാവില്ല: പന്ന്യന്‍ രവീന്ദ്രന്‍
Monday, August 10, 2015 5:34 AM IST
തിരുവനന്തപുരം: ആറന്മുള വിമാനത്താവളം എന്ന പ്രവാസികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും ഇതിനെ ശക്തിയുക്തം എതിര്‍ക്കുമെന്നും സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി. പ്രവാസി മലയാളി ഫെഡറേഷന്‍ തിരുവനന്തപുരത്തു സംഘടിപ്പിച്ച ആഗോള കുടുംബസംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ ആശംസാപ്രസംഗം നടത്തുകയായിരുന്നു പന്ന്യന്‍.

പ്രവാസി മലയാളി ഫെഡറേഷന്‍ ആറന്മുള വിമാനത്താവളംപ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തികരിക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ നിവേദനം സ്വീകരിക്കാന്‍ പോലും പന്ന്യന്‍ തയാറായില്ല.

ഓഗസ്റ് ഏഴിന് ഉച്ചകഴിഞ്ഞു പിഎംഎ ഗ്ളോബല്‍ സമാപന സമ്മേളനം കേരള ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഗ്ളോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കെ. കെ. അനസ് (ഫ്രാന്‍സ് പിഎംഎഫ് കോര്‍ഡിനേറ്റര്‍) സ്വാഗതവും ഷൌക്കത്ത് പറമ്പില്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍