ആര്‍എസ്സി ഹജ്ജ് വോളന്റിയര്‍ കോര്‍ രൂപവത്കരിച്ചു
Saturday, August 8, 2015 8:02 AM IST
മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിനായി എത്തുന്ന ഹാജിമാര്‍ക്കു സേവനം ചെയ്യാന്‍ സൌദി നാഷണല്‍ ആര്‍എസ്സി ഹജ്ജ് വോളന്റിയര്‍ കോറിന്റെ കീഴിയിലായി മക്ക ആര്‍എസ്സി ഹജ്ജ് വോളന്റിയര്‍ കോര്‍ രൂപവത്കരിച്ചു .

ആദ്യ ഹജ്ജ് സംഘം എത്തുന്നതു മുതല്‍ 24 മണിക്കൂറും ഹാജിമാര്‍ക്കു സേവനം ലഭ്യമാകുന്ന തരത്തിലാണു പ്രവര്‍ത്തനം ക്രമീകരിച്ചിട്ടുള്ളത്. ഐസിഎഫ് മക്ക സെന്‍ട്രല്‍ കമ്മിറ്റിയുമായി സഹകരിച്ചാണു വോളന്റിയര്‍ സേവനം നടത്തുന്നത്.

മുഹമ്മദ് ഹനീഫ് അമാനി ക്യാപ്റ്റനായും ഉമ്മര്‍ ഹാജി, ബഷീര്‍ മുസ്ലിയാര്‍ അടിവാരം, സമദ് പെരിമ്പലം, മുസ്തഫ കാളോത്ത് വൈസ് ക്യാപ്റ്റന്മാരായ സമിതിയാണു മക്കയില്‍ വോളന്റിയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കുഞ്ഞാപ്പു ഹാജി, ഉസ്മാന്‍ കുരുകത്താണി (ഗൈഡന്‍സ്), അബ്ദുറഹ്മാന്‍ കുറ്റിപ്പുറം (പബ്ളിക് റിലേഷന്‍), സല്‍മാന്‍ വെങ്ങളം, ജലീല്‍ വടകര (മീഡിയ), മുഹമ്മദലി വലിയോറ (ഗതാഗതം), ഷമീം മൂര്‍ക്കനാട് (ഇന്‍ഫര്‍മേഷന്‍ സെന്റര്‍), സൈതലവി സഖാഫി, സിറാജ് വല്യാപ്പള്ളി (ഡെത്ത് ആന്‍ഡ് എമര്‍ജന്‍സി), മുസ്തഫ കാളോത്ത് (ലോസ്റ് ആന്‍ഡ് ഫൌണ്ട്), മുസമ്മില്‍ താഴെചൊവ്വ (മെഡിക്കല്‍), ഹംസക്കോയ ബാഖവി, ഷഫീറലി (സ്വീകരണം) എന്നീ വിവിധ കോ-ഓര്‍ഡിനേറ്റര്‍മാരെയും വിവിധ ഏരിയകളില്‍ നിന്നായി ഷുഹൈബ് പുത്തന്‍പ്പള്ളി (ബുഹൈരാത്ത്), ഉസ്മാന്‍ (അവാലി), സലാം ഇരുമ്പുഴി (ശാരല്‍ ഹജ്ജ്), നിസാര്‍ സൈനി (സാറ സിത്തീന്‍), ഹംസ മേലാറ്റൂര്‍ (ഹറം), മജീദ് ഹാജി (ജബലുന്നൂര്‍), ജലീല്‍ (ഉതൈബിയ), മന്‍സൂര്‍ മണ്ണാര്‍ക്കാട് (ശരായ), ഹുസൈണ്‍ കൊടിഞ്ഞി (അസീസിയ), സൈഫുദ്ദീന്‍ (സാറ മന്‍സൂര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

യോഗത്തില്‍ സൈദലവി സഖാഫി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഹനീഫ് അമാനി, സല്‍മാന്‍ വെങ്ങളം, അഹമ്മദ് മീരാന്‍ സഖാഫി, ഉസ്മാന്‍ കുരുകത്തണി എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍