ഡോ.സാലിം ഫൈസി കൊളത്തൂരിന്റെ പ്രഭാഷണം ഓഗസ്റ് എട്ടിന്
Saturday, August 8, 2015 7:59 AM IST
മനാമ: യുവ പണ്ഡിതനും എസ്കെഎസ്എസ്എഫ് ഇബാദ് സ്റേറ്റ് ഡയറക്ടറുമായ പ്രമുഖ വാഗ്മി ഡോ. സാലിം ഫൈസി കൊളത്തൂര്‍ ഓഗസ്റ് എട്ടിനു (ശനി) രാത്രി 8.30നു മനാമ പാക്കിസ്ഥാന്‍ ക്ളബില്‍ പ്രഭാഷണം നടത്തും.

ജന്നാത്തുല്‍ ഫിര്‍ദൌസ് എന്ന വിഷയത്തില്‍ നടക്കുന്ന കുടുംബ സംഗമത്തിലാണു സാലിം ഫൈസി പ്രഭാഷണം നടത്തുന്നത്.

പൊതുജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്കു പ്രത്യേക സൌകര്യം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം സമസ്ത ആസ്ഥാനത്ത് നടന്ന വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. മനാമ സമസ്ത സ്വലാത്ത് മജ്ലിസില്‍ നസ്വീഹത്ത് നല്‍കിയ അദ്ദേഹം തുടര്‍ന്നു ജിദാലി ഏരിയയില്‍ നടന്ന പഠന ക്ളാസിലും സ്വലാത്ത് മജ് ലിസിലും പങ്കെടുത്തിരുന്നു.

വിവരങ്ങള്‍ക്ക്: 33248017, 34090450.