ഫൊക്കാന 2016 കണ്‍വന്‍ഷന് ഒരുക്കങ്ങള്‍ തുടങ്ങി
Saturday, August 8, 2015 2:19 AM IST
ടൊറന്റോ: ഫൊക്കാന, 2016 കണ്‍വന്‍ഷന് ഒരുങ്ങി. പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ തുടങ്ങിയവര്‍ നല്ല ഒരു കണ്‍വെന്‍ഷനു വേണ്ടി പ്രവര്‍ത്തിക്കുന്നു.

2016 ജൂലൈ ഒന്നു മുതല്‍ നാലു ദിവസങ്ങളിലായികാനഡയിലെ ടൊറന്റോയിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സ്പെല്ലിംഗ് ബീ മത്സരത്തിന്റെ നാഷണല്‍ കോര്‍ഡിനേറ്ററായി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പും, കണ്‍വീനര്‍ ആയി ജോയിന്റ് ട്രഷറര്‍ ഡോ. മാത്യു വര്‍ഗീസ് എന്നിവരെ തെരഞ്ഞുടുത്തതായി പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ അറിയിച്ചു.

മുന്‍ വര്‍ഷങ്ങളിലേതുപോലെ വിജയികള്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങളും നല്‍കുന്നു. ചാമ്പ്യന്‍ഷിപ്പ്, ഫസ്റ് റണ്ണറപ്പ് , സെക്കന്റ് , തേര്‍ഡ് , ഫോര്‍ത്ത് എന്നീ ക്രമത്തില്‍ സമ്മാനങ്ങല്‍ നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ ഫൊക്കാനാ ഓണ്‍ലൈനില്‍ നിന്നും, ഫിലിപ്പോസ് ഫിലിപ്പ് ഫോണ്‍: (845 ) 6422060, ഡോ. മാത്യു വര്‍ഗീസ് (734) 6346616 എന്നിവരില്‍ നിന്നും ലഭിക്കുന്നതാണ്.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍