ഡ്രീംസ് സമ്മര്‍ ക്യാമ്പ് ഓഗസ്റ് പത്തുമുതല്‍
Saturday, August 8, 2015 2:19 AM IST
ഡാളസ് : കുട്ടികളുടെ നേതൃ പരിശീലനത്തിനും വ്യക്തിത്വവികാസനത്തിനും സമഗ്രവേദിയൊരുക്കുക എന്ന സ്വപ്നവുമായി ആരംഭിച്ച 'ഡ്രീംസ്' ശാഖയുടെ സമ്മര്‍ ക്യാമ്പ് ഓഗസ്റ് പത്തു മുതല്‍ അഞ്ചു ദിവസം ഡാളസില്‍ നടക്കുന്നു. മിഡില്‍ സ്കൂള്‍ കുട്ടികളുടെ സമഗ്രമായ വളര്‍ച്ചയാണ് ഈ സമ്മര്‍ ക്യാമ്പ് ലക്ഷ്യമിടുന്നത് .

ചങ്ങനാശേരിയില്‍ സര്‍ഗക്ഷേത്ര എന്ന കലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു ഇപ്പോള്‍ ലൂസിയാനയില്‍ സേവനം ചെയ്യുന്ന ഫാ. ലിജോ പാത്തിക്കല്‍ സിഎംഐ ആണ് ഡ്രീംസ് പ്രൊജക്റ്റ് ഡയറക്ടര്‍. കഴിഞ്ഞ വര്‍ഷം ഡാളസില്‍ നടന്ന ക്യാമ്പില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തിരുന്നു.

ആദ്യത്തെ വര്‍ഷം ഇന്റര്‍ പേര്‍സണല്‍ സ്കില്‍സ്, ആറ്റിറ്റ്യൂഡ്, മാനവിക മൂല്യങ്ങള്‍, രണ്ടാം വര്‍ഷം ഫാമിലി, കമ്മ്യൂണിറ്റി, ഫ്രണ്ട്സ്, ടീം വര്‍ക്ക് എന്നിവയിലും മൂന്നാം വര്‍ഷം ലീഡര്‍ഷിപ്, ഡിസിഷന്‍ മേക്കിംഗ്, ടൈം മാനേജ്മന്റ് എന്നിവക്കും പ്രാധാന്യം നല്കിയാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്.

കേരളത്തിലും , ലൂസിയാനയിലും ശാഖകളുള്ള ഡ്രീംസ് പ്രൊജക്റ്റ് ഡാളസിലെ ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എജുകേഷന്‍ സെന്ററുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 2015 ലെ സമ്മര്‍ ക്യാമ്പ് ഓഗസ്റ് 10 തിങ്കള്‍ മുതല്‍ 14 വെള്ളി വരെ നീണ്ടു നിക്കും. ഗാര്‍ലന്‍ഡിലെ കേരള അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന വ്യക്തിവികാസ പരിപാടി അഞ്ചു ദിവസങ്ങളിളും രാവിലെ ഒന്‍പതു മുതല്‍ ഉച്ച കഴിഞ്ഞു രണ്ടര വരെയായി ക്രമീകരിച്ചിരിക്കുന്നു. രജിസ്ട്രേഷന്‍ ഫീസ് 25 ഡോളറാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍ഡിനേറ്റേഴ്സുമായി ബന്ധപ്പെടുക. ജോണ്‍സണ്‍ (ഷിബു) കുര്യാക്കോസ് 9723103455, ഹരിദാസ് തങ്കപ്പന്‍ (214 908 5686). ലാമശഹ: ഹലൌറൃെലമാൌമെ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്:മാര്‍ട്ടിന്‍ വിലങ്ങോലില്‍