എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന് ഷിക്കാഗോ ഒരുങ്ങുന്നു
Saturday, August 8, 2015 2:19 AM IST
ഷിക്കാഗോ: എന്‍.കെ. ലൂക്കോസ് സ്പോര്‍ട്സ് ഫൌണ്േടഷന്റെ ആഭിമുഖ്യത്തില്‍ 2015 സെപ്റ്റംബര്‍ ആറിനു ഷിക്കാഗോയില്‍ നടക്കുന്ന പത്താമതു എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ ടൂര്‍ണമെന്റിനു ഷിക്കാഗോ ഒരുങ്ങി.

കായിക പ്രേമികളും സാമൂഹ്യപ്രവര്‍ത്തകരുമായ പീറ്റര്‍ കുളങ്ങര, സിറിയക് കൂവക്കാട്ടില്‍, പയസ് ആലപ്പാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സിബി കദളിമറ്റം, ബിജോയി മാണി, ജോസ് മണക്കാട്ട്, പ്രിന്‍സ് തോമസ്, മാത്യു തട്ടാമറ്റം എന്നിവര്‍ ഉള്‍പ്പെട്ട വിപുലമായ കമ്മിറ്റി ടൂര്‍ണമെന്റിന് ചുക്കാന്‍ പിടിക്കുന്നു.

ടൂര്‍ണമെന്റിന്റെ ഡയമണ്ട് സ്പോണ്‍സര്‍ ജോണ്‍ പുതുശേരിയും, പ്ളാറ്റിനം സ്പോണ്‍സര്‍ സജി മുല്ലപ്പള്ളിയുമാണ്. എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിനോടനുബന്ധിച്ച് ഷിക്കാഗോയില്‍ കരിങ്കുന്നം സംഗമവും നടക്കും. കൂടാതെ ഷിക്കാഗോ സോഷ്യല്‍ ക്ളബിന്റെ മൂന്നാമത് ദേശീയ വടംവലി മത്സരവും ടൂര്‍ണമെന്റിനോട് അനുബന്ധിച്ച് നടത്തും. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം