ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ ഓഗസ്റ് ഒമ്പതിനു പെരുന്നാളിനു കൊടിയേറും
Saturday, August 8, 2015 2:18 AM IST
ഡാളസ്: ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ ഈവര്‍ഷത്തെ പെരുന്നാളിനു ഓഗസ്റ് ഒമ്പതാം തീയതി കൊടിയേറും. ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൌസേബിയോസ് തിരുമേനിയാണു ഈവര്‍ഷത്തെ പെരുന്നാളിനു നേതൃത്വം നല്‍കുന്നത്.

ഓഗസ്റ് 14-നു വൈകിട്ട് ആറിനു വിശുദ്ധ കുര്‍ബാന, ഓഗസ്റ് 15-നു ശനിയാഴ്ച വൈകിട്ട് സന്ധ്യാനമസ്കാരം, പ്രസംഗം, റാസ, തട്ടുകട എന്നിവയും, 16-നു വിശുദ്ധ കുര്‍ബാന, സ്നേഹവിരുന്ന്, ഹാര്‍വെസ്റ് ഫെസ്റിവല്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

വികാരി റവ.ഫാ. രാജു ദാനിയേല്‍, സെക്രട്ടറി ബിജി ബേബി, ട്രസ്റി ഷിബു മാത്യു, കണ്‍വീനര്‍ മോഹന്‍ ചെറിയാന്‍, കോര്‍ഡിനേറ്റര്‍ എല്‍സണ്‍ സാമുവേല്‍ എന്നിവര്‍ ഈവര്‍ഷത്തെ തിരുനാളിനു നേതൃത്വം നല്‍കുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം