ദുബായിയില്‍ നൌഷാദ് കാക്കവയല്‍ പ്രഭാഷണം നടത്തുന്നു
Friday, August 7, 2015 5:11 AM IST
ദുബായി: ഹൃദ്യമായ ഖുര്‍ആന്‍ പാരായണംകൊണ്ടു സോഷ്യല്‍മീഡിയയുടെ ഇഷ്ടപ്രഭാഷകനായി മാറിയ, ഖുര്‍ആന്‍ ഗവേഷകനും പ്രമുഖ പണ്ഡിതനുമായ നൌഷാദ് കാക്കവയല്‍ ദുബായിയില്‍ പ്രഭാഷണം നടത്തുന്നു.

ദുബായി ഇസ്ലാഹി സെന്റര്‍ ഓഗസ്റ് 10ന് (തിങ്കള്‍) രാത്രി 9.30ന് ദുബായി അല്‍ ബറാഹ കെഎംസിസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍, 'ഖുര്‍ആന്‍ ഹൃദയവസന്തം' എന്ന വിഷയത്തില്‍ അദ്ദേഹം സംസാരിക്കും.

വിശുദ്ധ ഖുര്‍ആന്‍ പാരായണ നിയമങ്ങളനുസരിച്ച് ഭംഗിയായി പാരായണം ചെയ്യാനും അതു മികച്ച രീതിയില്‍ അവതരിപ്പിക്കാനും സവിശേഷമാര്‍ന്ന കഴിവുള്ള വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ നിരവധി വീഡിയോ ക്ളിപ്പുകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചാരത്തിലുണ്ട്. നിരവധി വിദേശ രാജ്യങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുള്ള അദ്ദേഹം ഇതാദ്യമായാണു യുഎഇയിലെത്തുന്നത്.