ഹജ്ജ് സേവനങ്ങള്‍ക്കു നാനൂറോളം തനിമ വോളന്റിയര്‍മാര്‍
Thursday, August 6, 2015 6:12 AM IST
ജിദ്ദ: ഈവര്‍ഷം ഹജ്ജ് സേവനങ്ങള്‍ക്കു നാനൂറോളം തനിമ വോളന്റിയര്‍മാരെ രംഗത്തിറക്കുമെന്ന് ഓപ്പറേഷന്‍ കണ്‍വീനര്‍ സി.എച്ച്.അബ്ദുള്‍ ബഷീര്‍ പറഞ്ഞു. മദീന, ജിദ്ദ വിമാനത്താവളങ്ങള്‍, മക്ക, മിന, മുസദലിഫ, അറഫ തുടങ്ങിയിടങ്ങളില്‍ ഇവര്‍ സേവന നിരതരാവുമെന്നദ്ദേഹം പറഞ്ഞു.

ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിനു കീഴില്‍ സേവനം ചെയ്യുന്ന തനിമ വോളന്റിയര്‍മാര്‍ക്കു പുറമേയാണിത്. മിനായില്‍ കഞ്ഞിവിതരണം, വഴി തെറ്റിയ ഹാജിമാരെ ടെന്റിലെത്തിക്കല്‍, രോഗികളായ ഹാജിമാര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രികളിലത്തിെക്കല്‍ തുടങ്ങിയ വിവിധ സേവന പ്രവര്‍ത്തനങ്ങളിലായിരിക്കും വോളന്റിയര്‍മാര്‍ മുഖ്യമായും ശ്രദ്ധിക്കുകയെന്നദ്ദേഹം പറഞ്ഞു. വോളന്റിയര്‍മാരെ സുസജ്ജരാക്കാനും പരിശീലനം നല്‍കാനുമുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്െടന്നും വിവിധ ഔദ്യോഗിക സ്ഥാപനങ്ങളുമായി സഹകരിച്ച് ഹാജിമാര്‍ക്ക് പരമാവധി സേവനം ലഭിക്കുന്ന രീതിയില്‍ വ്യവസ്ഥാപിതമായി തനിമ വോളന്റിയര്‍മാര്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തനിമ ഹജ്ജ് സെല്‍ യോഗത്തില്‍ പ്രസിഡന്റ് സി.കെ. മുഹമ്മദ് നജീബ് അധ്യക്ഷത വഹിച്ചു. എന്‍.കെ. അബ്ദുറഹീം, സഫറുള്ള, സി.എന്‍.കെ.നാസര്‍, എന്‍ജിനിയര്‍ മൂസക്കുട്ടി, അബ്ദുള്‍ ബാരി തുടങ്ങിയവര്‍ സംബന്ധിച്ചു. സി.എച്ച്. ബഷീര്‍ സ്വാഗതവും സി.കെ. മമ്മദ് ഖിറാഅത്തും നടത്തി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍