ലാന നാഷണല്‍ കണ്‍വന്‍ഷന്‍ ഡാളസില്‍ ഒക്ടോബര്‍ 30, 31, നവംബര്‍ ഒന്ന് തീയതികളില്‍
Thursday, August 6, 2015 5:50 AM IST
ഡാളസ്: ലാനയുടെ പത്താമത് നാഷണല്‍ കണ്‍വന്‍ഷന്‍ ഡാളസിലുള്ള ഏട്രിയം ഹോട്ടല്‍ ആന്‍ഡ് സ്യൂട്ട്സില്‍ ഒക്ടോബര്‍ 30, 31, നവംബര്‍ ഒന്ന് തീയതികളില്‍ നടക്കും. കണ്‍വന്‍ഷന്റെ വിജയത്തിനായി കണ്‍വന്‍ഷന്‍ ചെയര്‍മാനായ ജോസ് ഓച്ചാലിലിന്റെയും കോചെയര്‍മാനായ ഏബ്രഹാം തെക്കേമുറിയുടെയും നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

വിവിധ കമ്മിറ്റികളുടെ ചുമതലക്കാരായി മീനു എലിസബത്ത് മാത്യു (രജിസ്ട്രേഷന്‍), ജോസന്‍ ജോര്‍ജ് (ടൈം മാനേജ്മെന്റ്), സി.വി. ജോര്‍ജ് (ഫിനാന്‍സ്), വാസുദേവ് പുളിക്കല്‍ (ലാന സാഹിത്യ അവാര്‍ഡ് നിര്‍ണയ കമ്മിറ്റി), ജോസഫ് നമ്പിമഠം (കാവ്യ സന്ധ്യയുടെ നടത്തിപ്പിനായുള്ള കമ്മിറ്റി), ഏബ്രഹാം തോമസ് (മീഡിയ സെമിനാറിന്റെ നടത്തിപ്പിനായുള്ള കമ്മിറ്റി), സിജു ജോര്‍ജ് (സുവനീയര്‍), തോമസ് (ഷാജി), മാത്യു (ഫുഡ് ആന്‍ഡ്അക്കമഡേഷന്‍), ഹരിദാസ് തങ്കപ്പന്‍, സുരേഷ് അച്യുതന്‍ (സ്റേജ് ആന്‍ഡ് ഓഡിറ്റോറിയം), എബി തോമസ്, അജയന്‍ (ട്രാന്‍സ്പോര്‍ട്ടേഷന്‍), റോസമ്മ ജോര്‍ജ്, അനുപ സാം, പി. സുധീര്‍ (റിസപ്ഷന്‍), പി.പി. ചെറിയാന്‍, ജയിന്‍ മുണ്ടയ്ക്കല്‍ (മീഡിയ കോഓര്‍ഡിനേറ്റര്‍മാര്‍) എന്നിവരെ നിയമിച്ചതായി ലാന നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ ഷാജന്‍ ആനിത്തോട്ടം (പ്രസിഡന്റ്), ജോസ് ഓച്ചാലില്‍ (സെക്രട്ടറി), ജെ. മാത്യൂസ് (ഖജാന്‍ജി) എന്നിവര്‍ അറിയിച്ചു.

വടക്കേ അമേരിക്കയിലുള്ള മലയാളി എഴുത്തുകാരുടെ ഏക ദേശിയ സംഘടനയാണ് ലാന. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഡാളസില്‍ നടത്തുന്ന നാഷണല്‍ കണ്‍വന്‍ഷന്‍ ഒരു ചരിത്ര സംഭവമാക്കുവാനുള്ള തയാറെടുപ്പിലാണു ഡാളസിലുള്ള എഴുത്തുകാര്‍. അമേരിക്കയില്‍നിന്നും കാനഡയില്‍നിന്നും കൂടാതെ ലോകത്തിന്റെ നാനാഭാഗങ്ങളിലും നിന്നുമുള്ള പ്രഗല്ഭരായ ധാരാളം എഴുത്തുകാര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും. രണ്ടു വര്‍ഷങ്ങളിലൊരിക്കല്‍ നടക്കുന്ന മഹത്തായ നാഷണല്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള എഴുത്തുകാര്‍ മുന്‍കൂട്ടി പേര് രജിസ്റര്‍ ചെയ്യേണ്ടതാണ്.

നാഷണല്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന എഴുത്തുകാരുടെ സൌകര്യാര്‍ഥം ഡിഎഫ്ഡബ്ള്യു എയര്‍പോര്‍ട്ടിനു സമീപമുള്ള ഏട്രിയം ഹോട്ടല്‍ ആന്‍ഡ് സ്യൂട്ട്സ് ആണു കണ്‍വന്‍ഷന്‍ സ്ഥലമായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇവിടെത്തന്നെയാണു താമസ സൌകര്യവും ഒരുക്കിയിട്ടുള്ളത്.

വിവരങ്ങള്‍ക്ക്: ജോസ് ഓച്ചാലില്‍ 469 363 5642, ഏബ്രഹാം തെക്കേമുറി 469 222 5521, ജോസന്‍ ജോര്‍ജ് 469 767 3208, ജോസഫ് നമ്പിമഠം 214 564 9371, ഏബ്രഹാം തോമസ് 214 328 2438, സി.വി. ജോര്‍ജ് 214 675 6433, സിജു ജോര്‍ജ് 214 282 7458, ഷാജി മാത്യു 214 620 6442.

റിപ്പോര്‍ട്ട്: ജയിന്‍ മുണ്ടയ്ക്കല്‍