ഷിക്കാഗോയില്‍ ദൈവമാതാവിന്റെ ദര്‍ശനത്തിരുനാള്‍ ഓഗസ്റ് ഒമ്പതു മുതല്‍ 17 വരെ
Thursday, August 6, 2015 5:47 AM IST
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശന തിരുനാള്‍ ഓഗസ്റ് ഒമ്പത് (ഞായര്‍) മുതല്‍ 17 (തിങ്കള്‍) വരെ ഭക്ത്യാദരപൂര്‍വം ആഘോഷിക്കുന്നു.

ആഘോഷമായ പാട്ടുകുര്‍ബാന, തിരുനാള്‍ റാസ, വചന പ്രഘോഷണം, നൊവേന, ലദീഞ്ഞ്, റിലീജിയസ് ഫെസ്റ്, കലാസന്ധ്യ, വാദ്യമേളങ്ങള്‍, സ്നേഹവിരുന്ന് എന്നിവ തിരുനാളിന്റെ പ്രത്യേകതകളാണ്.

ഒമ്പതിന് (ഞായര്‍) രാവിലെ 10ന് ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഷിക്കാഗോ രൂപത സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു കൊടിയേറ്റു കര്‍മത്തോടെ തിരുനാളിനു തുടക്കം കുറിക്കും.

10 (തിങ്കള്‍) മുതല്‍ 13 (വ്യാഴം) വരെ തീയതികളില്‍ വൈകുന്നേരം ഏഴിനു നടക്കുന്ന പാട്ടു കുര്‍ബാന, വചനസന്ദേശം, നൊവേന എന്നിവയ്ക്കു ഫാ. തോമസ് മുളവനാല്‍, ഫാ. ബാബു മഠത്തിപ്പറമ്പില്‍, ഫാ. സുനി പടിഞ്ഞാറേക്കര, ഫാ. പോള്‍ ചാലിശേരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

14നു (വെള്ളി) വൈകുന്നേരം 5.30ന് ആഘോഷമായ പാര്‍ട്ടുകുര്‍ബാന, വചനപ്രഘോഷണം, നൊവേന എന്നിവയ്ക്കു മോണ്‍ അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു റിലീജിയസ് ഫെസ്റ് അരങ്ങേറും.

15നു (ശനി) വൈകുന്നേരം 5.30ന് ആഘോഷമായ പാട്ടുകുര്‍ബാന, പ്രസുദേന്തി വാഴ്ച, കപ്ളോന്‍ വാഴ്ച എന്നിവയ്ക്ക് കൊഹിമ രൂപതാധ്യക്ഷന്‍ ഡോ. ജയിംസ് തോപ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ഏബ്രഹാം മുത്തോലത്ത് വചന സന്ദേശം നല്‍കും. തുടര്‍ന്നു സംഗീത-നൃത്ത-ഹാസ്യ സന്ധ്യ അരങ്ങേറും.

പ്രധാന തിരുനാള്‍ ദിനമായ 16നു (ഞായര്‍) രാവിലെ 10നു നടക്കുന്ന ആഘോഷമായ റാസ കുര്‍ബാനയ്ക്ക് ഫാ. സജി പിണര്‍ക്കയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഡോ. ജയിംസ് തോപ്പില്‍ വചനസന്ദേശം നല്‍കും. തുടര്‍ന്നു ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം, കഴുന്നെടുക്കല്‍, അടിമവയ്പ്, ലേലം, സ്നേഹവിരുന്ന് എന്നിവ നടക്കും.

17നു (തിങ്കള്‍) വൈകുന്നേരം ഏഴിന് മരിച്ചവര്‍ക്കുവേണ്ടിയുള്ള കുര്‍ബാന ഉണ്ടായിരിക്കും.

തോമസ് ആന്‍ഡ് മേരി ആലുങ്കല്‍ കുടുംബമാണ് ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തി.

തിരുനാള്‍ ആചരണം അനുഗ്രഹപ്രദമാക്കാന്‍ കുടുംബസമര്‍പ്പിത വര്‍ഷത്തില്‍ ഏവരെയും സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോണിക്കുട്ടി ജോസഫ്