ഇന്തോ-അമേരിക്കന്‍ പ്രസ് ക്ളബ് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു
Thursday, August 6, 2015 5:46 AM IST
ന്യൂയോര്‍ക്ക്: ഇന്തോ-അമേരിക്കന്‍ പ്രസ് ക്ളബിന്റെ ആഭിമുഖ്യത്തില്‍ ജീവിതത്തിന്റെ നിറകാഴ്ചകള്‍ ഒപ്പിയെടുക്കുന്ന 'ദൃഷ്ടി' ഐഎപിസി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.

രണ്ടു വിഭാഗങ്ങളിലായിട്ടാണുമത്സരം സംഘടിപ്പിച്ചിട്ടുള്ളത്. ഇന്തോ- അമേരിക്കന്‍ സിറ്റിസണ്‍ ജേര്‍ണലിസ്റുകള്‍ക്കും കേരളത്തിലെ ജേര്‍ണലിസം വിദ്യാര്‍ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. 'കളേഴ്സ് ഓഫ് ലൈഫ്' എന്ന വിഭാഗത്തിലാണു മത്സരം.

18 വയസു പൂര്‍ത്തിയായവര്‍ക്കു മത്സരത്തില്‍ പങ്കെടുക്കാം. എന്‍ട്രികള്‍ അയയ്ക്കുന്ന കേരളത്തിലെ ജേര്‍ണലിസം വിദ്യാര്‍ഥികള്‍ ഫോട്ടോയോടൊപ്പം പഠിക്കുന്ന സ്ഥാപനത്തിന്റെ പേരും കോഴ്സും വര്‍ഷവും തെളിയിക്കുന്ന രേഖകള്‍ മേലധികാരികളില്‍നിന്നു വാങ്ങി സമര്‍പ്പിക്കേണ്ടതാണ്. എന്‍ട്രികള്‍ സമര്‍പ്പിക്കുന്നവര്‍ ഐഎപിസി ഫോട്ടോമത്സത്തിന്റെ നിയമങ്ങള്‍ക്ക് വിധേയമായാണ് അയയ്ക്കേണ്ടത്. 2014-15 കാലയളവില്‍ എടുത്ത ഫോട്ടോകളാണ് എന്‍ട്രികളായി അയയ്ക്കേണ്ടത്. കളേഴ്സ് ഓഫ് ലൈഫ് എന്ന ഫോട്ടോഗ്രാഫി മത്സരത്തില്‍ അയയ്ക്കുന്ന എന്‍ട്രികള്‍ സാമൂഹികപ്രതിബദ്ധത പ്രതിഫലിക്കുന്നവയായിരിക്കണം. ചിത്രത്തോടൊപ്പം അതു ലോകത്തിനു നല്‍കുന്ന സന്ദേശവും ഉള്‍പ്പെടുത്തിയിരിക്കണം.

ക്രോപ്പ് ചെയ്ത ചിത്രങ്ങള്‍, ഡിജിറ്റലൈസേഷന്‍ അടക്കമുള്ള മാറ്റങ്ങള്‍ വരുത്തിയതോ ആയ ചിത്രങ്ങള്‍ മത്സരത്തില്‍നിന്ന് ഒഴിവാക്കുന്നതാണ്. അതേസമയം ചെറിയ മിനുക്കുപണികള്‍, സ്പോട്ടിംഗ്, ഡോഡ്ജിംഗ്, ബേര്‍ണിംഗ്, ഷാര്‍പ്പനിംഗ്, കോണ്‍ട്രാസ്റ്, ചെറിയനിറം മാറ്റങ്ങള്‍ എന്നിവ സ്വീകാര്യമാണ്. മത്സരാര്‍ഥികള്‍ അയയ്ക്കുന്ന ഫോട്ടോകളില്‍ എതെങ്കിലും വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയാല്‍ ആ ഫോട്ടോകളെക്കുറിച്ചുള്ള അന്തിമ തീരുമാനം വിധികര്‍ത്താക്കളില്‍ നിക്ഷിപ്തമായിരിക്കും. പ്രകോപനപരമായോ അശ്ളീലപരമായോ ആയ ചിത്രങ്ങള്‍ മത്സരത്തില്‍ പരിഗണിക്കുന്നതല്ല. മുമ്പ് അയച്ചിട്ടുള മത്സരാര്‍ഥികള്‍ വീണ്ടും അയയ്ക്കേണ്ടതില്ല. മത്സരത്തിന് ഒന്നില്‍ കൂടുതല്‍ ഫോട്ടോകള്‍ അയയ്ക്കേണ്ടതില്ല. അയയ്ക്കുന്ന ഫോട്ടോയ്ക്കൊപ്പം അതിന്റെ വിവരണം, ഫോട്ടോയ്ക്ക് അവകാശം മറ്റാര്‍ക്കും ഇല്ലായെന്നുള്ളതുമായ അക്നോളജ്മെന്റ്ും സമര്‍പ്പിക്കേണ്ടതാണ്. മത്സരത്തിനായി അയയ്ക്കുന്ന ചിത്രങ്ങളുടെ പ്രദര്‍ശനമോ, ഏതെങ്കിലും വിധത്തിലുളള പരസ്യപ്രചാരണങ്ങളോ ഇന്തോ- അമേരിക്കന്‍ പ്രസ് ക്ളബ് ഉത്തരവാദിയായിരിക്കില്ല.

എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ് 31 ആണ്. വിജയികള്‍ക്ക് ഒക്ടോബര്‍ ഒമ്പതു മുതല്‍ 12 വരെ ന്യൂയോര്‍ക്കിലെ റോണ്‍കോണ്‍കോമ ക്ളാരിയോണ്‍ ഹോട്ടല്‍ ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കുന്ന ഇന്തോ-അമേരിക്കന്‍ പ്രസ്ക്ളബിന്റെ അന്തര്‍ദേശീയ മാധ്യമ സമ്മേളനത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഇതര രാജ്യങ്ങളില്‍ നിന്നുള്ള വിജയികള്‍ക്കുള്ള സമ്മാനങ്ങളുടെ വിതരണം പിന്നീട് വിജയികളെ നേരിട്ട് അറിയിക്കുന്നതാണ്.

എന്‍ട്രികള്‍ അയയ്ക്കേണ്ട വിലാസം ശമുരുവീീരീിലേ@ഴാമശഹ.രീാ. ഇമെയില്‍ അയയ്ക്കുന്നവര്‍ ‘ശമുര രീിലേ’ എന്ന് ചേര്‍ത്തിരിക്കണം.

വിവരങ്ങള്‍ക്ക്: 9736195262, 2012149858.