സൌത്ത് ഫ്ളോറിഡ കേരള സമാജത്തിന്റെ ഓണവും സ്വാതന്ത്യ്രദിനാഘോഷവും ഓഗസ്റ് 15-ന്
Thursday, August 6, 2015 4:18 AM IST
സൌത്ത് ഫ്ളോറിഡ: കേരള സമാജം ഓഫ് സൌത്ത് ഫ്ളോറിഡയുടെ ഓണവും സ്വാതന്ത്യ്രദിനാഘോഷവും അവിസ്മരണീയമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ് 15-നു ശനിയാഴ്ച വൈകിട്ട് 5.30-ന് കൂപ്പര്‍സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് 6.45-നു കലാപരിപാടികള്‍ അരങ്ങേറും. ഓണവും സ്വാതന്ത്യ്രദിനവും അവിസ്മരണീയമാക്കുന്നതിനു കലാമൂല്യമുള്ള വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

സൌജന്യമായി നല്‍കുന്ന റാഫിള്‍ ടിക്കറ്റില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ടിവി, ലാപ്ടോപ്, ഓണക്കോടികള്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതാണ്. 'മാവേലിയും ഗാന്ധിജിയും പിന്നെ കേരള സമാജവും' എന്നു പേരിട്ടിരിക്കുന്ന ഈവര്‍ഷത്തെ ആഘോഷങ്ങളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഷിബു ജോസഫ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം