ഷിക്കാഗോ സാഹിത്യവേദി ഓഗസ്റ് ഏഴിന്
Thursday, August 6, 2015 4:17 AM IST
ഷിക്കാഗോ: 2015 ഓഗസ്റ് മാസ സാഹിത്യവേദി ഏഴാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-നു കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (2200 ട ഋഹാവൌൃ, ങഠ ജൃീുലര, കഘ ) കൂടുന്നതാണ്. പ്രശസ്ത സാഹിത്യകാരന്‍ ഉറൂബിന്റെ ജന്മശതാബ്ദിവര്‍ഷത്തോടനുബന്ധിച്ചു സാഹിത്യവേദി ഉറൂബിനെ ആദരിക്കുന്നു.

'കുഞ്ഞിനൊരു കുപ്പായം' മുതലായ ചെറുകഥാ സമാഹരങ്ങളാലും, ഉമ്മാച്ചു, മിണ്ടാപ്പെണ്ണ്, ആമിന തുടങ്ങിയ നോവലുകളാലും, നീലക്കുയില്‍, രാരിച്ചന്‍ എന്ന പൌരന്‍, നായരുപിടിച്ച പുലിവാല്‍ എന്നീ സിനിമകളാലും മലയാള സാഹിത്യ- ചലച്ചിത്ര മണ്ഡലങ്ങളെ സമ്പന്നമാക്കിയ ഉറൂബിന്റെ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ 'സുന്ദരികളും സുന്ദരന്മാരും' എന്ന നോവലിനെ ആസ്പദമാക്കി ലിന്‍സ് ജോസഫ് പ്രബന്ധം അവതരിപ്പിക്കുന്നതാണ്.

188-മതു സാഹിത്യവേദി ഡോ. ജോസഫ് ഇ. തോമസിന്റെ അധ്യക്ഷതയില്‍ കൂടി. പ്രസിദ്ധ സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ എഴുതിയ 'തീക്കടല്‍ കടഞ്ഞ തിരുമധുരം' എന്ന നോവലിനെ ആസ്പദമാക്കി ലക്ഷ്മി നായര്‍ പ്രബന്ധം അവതരിപ്പിച്ചു.

ലാനാ പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടം എഴുതി അവതരിപ്പിച്ച 'പൊലിക്കറ്റ' എന്ന കവിത സദസ്യര്‍ ആസ്വദിച്ചു. ഉറൂബിന്റെ സാഹിത്യ, സിനിമാ സംഭാവനകളെ സമാദരിക്കുന്നതിനും ഇദ്ദേഹത്തിന്റെ മാസ്റര്‍പീസായ 'സുന്ദരികളും സുന്ദരന്മാരും' ഒരു പ്രാവശ്യംകൂടി ആസ്വദിക്കുന്നതിനും കഥയോ കവിതയോ എഴുതിയിട്ടുള്ളവര്‍ക്ക് അവതരിപ്പിക്കുവാനും സാഹിത്യസ്നേഹികളെ 189-മതു സാഹിത്യവേദിയിലേക്ക് സാദരം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: രവി രാജ (630 581 9691), ലിന്‍സ് ജോസഫ് (630 540 6758), ജോണ്‍ സി. ഇലക്കാട്ട് (773 282 4955).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം