ഡോ. കലാമിന് കെഎച്ച്എന്‍എയുടെ ആദരാഞ്ജലി
Thursday, August 6, 2015 4:17 AM IST
ഷിക്കാഗോ: മുന്‍ രാഷ്ട്രപതിയും, ശാസ്ത്രജ്ഞനുമായിരുന്ന ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍എ) അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ശശിധരന്‍ നായര്‍ എന്നിവരും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളും ഡോ. കലാമിന്റെ വേര്‍പാടില്‍ അനുശോചനം അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം