ദുബായി കെഎംസിസി ലീഗല്‍ അദാലത്ത് ഏഴിന്
Wednesday, August 5, 2015 8:09 AM IST
ദുബായി: നാട്ടിലും ഗള്‍ഫിലുമായി പ്രവാസികള്‍ക്ക് നേരിടേണ്ടി വരുന്ന വിവിധ നിയമ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്നതിനും ആവശ്യമായ നിയമ സഹായം ലഭ്യമാക്കുന്നതിനും ദുബായി കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ലീഗല്‍ അദാലത്ത് ഓഗസ്റ് എട്ടിന് (വെള്ളി) രാവിലെ ഒമ്പതു മുതല്‍ ദുബായി കെഎംസിസി അല്‍ ബറാഹ ആസ്ഥാനത്ത് നടക്കും. പ്രമുഖ അഭിഭാഷകര്‍ അടങ്ങുന്ന ലീഗല്‍ പാനലിന്റെ സഹായം ഇതനുസരിച്ച് സൌജന്യമായി പ്രവാസികള്‍ക്കു ലഭിക്കും.

വിവരങ്ങള്‍ക്ക്: 04 2727773.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍