ടൊറോന്റോ ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ കഥകളുമായി മൂന്നു വനിതാ സംവിധായകര്‍
Wednesday, August 5, 2015 6:43 AM IST
ടൊറന്റോ: എണ്‍പതു ചിത്രങ്ങളും അഞ്ച് തിരശീലകളുമായി 1976ല്‍ ആരംഭിച്ച ടൊറോന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സെപ്റ്റംബര്‍ 10 മുതല്‍ 20 വരെ നടക്കും.

നാല്‍പ്പതാമത് ടൊറന്റോ ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് മേളയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ പിയേഴ്സ് ഹാന്‍ഡ്ലിംഗും ആര്‍ട്ടിസ്റിക് ഡയറക്ടറായ കാമറണ്‍ ബെയ്ലിയും നാല്‍പ്പതോളം ചിത്രങ്ങളുടെ പേരുകള്‍ പത്രസമ്മേളനത്തില്‍ പുറത്തുവിട്ടു.

ഇന്തോ-കനേഡിയന്‍ സംവിധായികയായ ദീപ മേത്തയുടെ 'ബീബാ ബോയ്സ്' (ആലലയമ ആീ്യ) ഗാലാ പ്രസന്റേഷനില്‍ പെട്ട ചിത്രമാണ്. രണ്‍ദീപ് ഹൂദ, ഗുല്‍ഷന്‍ ഗ്രോവര്‍ എന്നിവര്‍ അഭിനയിക്കുന്ന ക്രൈം ത്രില്ലറാണിത്. വാന്‍കൂവറിലെ രണ്ടും മൂന്നും തലമുറകളില്‍ പെട്ട പഞ്ചാബികള്‍ക്കിടയിലെ മയക്കുമരുന്നു മാഫിയയുടെ കഥ പറയുന്ന ചിത്രത്തിന്റെ ആഗോള റിലീസിംഗാണു ചലച്ചിത്രോത്സവത്തില്‍ നടക്കുന്നത്.

ഗുല്‍സാര്‍-രാഖി ദമ്പതികളുടെ മകളായ മേഘ്ന ഒരുക്കിയ ചിത്രമാണ് 'ഗില്‍റ്റി' (ഏൌശഹ്യേ ഛഞ ഠമഹ്മൃ) നോയ്ഡ ഇരട്ടക്കൊലയുടേതിനു സമാനമായ ആശയം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍, കൊങ്കണ സെന്‍ ശര്‍മ്മ, തബു എന്നിവരാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രത്യേക പ്രദര്‍ശനങ്ങളുടെ നിരയിലാണ് ഈ ചിത്രം പെടുത്തിയിട്ടുള്ളത്.

അജയ് ദേവ്ഗണ്‍ നിര്‍മിച്ച്, ലീന യാദവ് സംവിധാനം ചെയ്ത ചിത്രമായ 'പാര്‍ച്ച്ഡ്' (ജമൃരവലറ) ആണു മൂന്നാമത്തെ ചിത്രം. 'ടൈറ്റാനിക്കി'ലൂടെ ഓസ്കര്‍ നേടിയ റസല്‍ കാര്‍പെന്റര്‍ ആണു ചിത്രത്തിന്റെ ഛായാസംവിധായകന്‍. ചിത്രം ഒരു രാജസ്ഥാനി കുഗ്രാമത്തിലെ സാധാരണമനുഷ്യരുടെ കഥ പറയുന്നു.

കാന്‍ ചലച്ചിത്രമേളയില്‍ പാം ഡിഓര്‍ പുരസ്കാരം നേടിയ ഴാക്ക് ഓഡിയര്‍ഡിന്റെ 'ദീപന്‍', പ്രശസ്തനായ അമേരിക്കന്‍ ഡോക്കുമെന്ററി സംവിധായകനായ മൈക്കെല്‍ മോറിന്റെ 'ഇനി എവിടെയാണ് ആക്രമിക്കാനുള്ളത്?' (ണവലൃല ീ ക്ിമറല ചലഃ?) എന്നിവയും മറ്റു പല പ്രസിദ്ധരുടെ ചിത്രങ്ങളോടൊപ്പം ടൊറന്റോയില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്. അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന മുഴുവന്‍ ചിത്രങ്ങളുടെ പട്ടികയും പുറത്തു വരും.

2016 ലെ ഓസ്കര്‍ പുരസ്കാരങ്ങളുടെ ചുരുക്കപ്പട്ടികയിലേക്കു കയറിക്കൂടുന്ന ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്ന ലോക ചലച്ചിത്രമേളകളിലൊന്നാണ് ടൊറന്റോയിലെ ടിഫ് (ഠകഎഎ ഠീൃീിീ കിലൃിേമശീിേമഹ എശഹാ എലശ്െേമഹ). ഇത്തവണയും ഒട്ടേറെ പുതുമകളുമായി നഗരത്തിലെ പ്രധാന സംഭവമായി മാറുന്ന മേളയ്ക്കു പിന്നില്‍ മൂവായിരത്തിലധികം പേരുടെ അക്ഷീണ പ്രയത്നമാണുള്ളത്.

റിപ്പോര്‍ട്ട്: സുരേഷ് നെല്ലിക്കോട്