ഹൂസ്റണ്‍ എക്യുമെനിക്കല്‍ ബാസ്കറ്റ്ബോള്‍, വോളിബോള്‍ ടൂര്‍ണമെന്റ്: സെന്റ് സ്റീഫന്‍സും സെന്റ് ജോസഫും ജേതാക്കള്‍
Wednesday, August 5, 2015 6:42 AM IST
ഹൂസ്റണ്‍: ഇന്ത്യാ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്യൂണിറ്റി ഓഫ് ഹൂസ്റണിന്റെ ആഭിമുഖ്യത്തില്‍ നടന്ന മൂന്നാമത് ബാസ്ക്കറ്റ് ബോള്‍, വോളിബോള്‍ ടൂര്‍ണമെന്റിന് ആവേശോജ്വലമായ സമാപനം.

ജൂലൈ 18നു (ശനി) രാവിലെ മുതല്‍ 'ദി സോണ്‍' ഫെസിലിറ്റിയില്‍ നടന്ന ടൂര്‍ണമെന്റില്‍ ബാസ്കറ്റ്ബോളില്‍ സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ടീമും വോളിബോളില്‍ സെന്റ് ജോസഫ് സീറോ മലബാര്‍ കത്തീഡ്രല്‍ ചര്‍ച്ച് ടീമും ജേതാക്കളായി.

ആവേശം നിറഞ്ഞ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ടീം 49 നെതിരെ 61 പോയിന്റുകള്‍ക്ക് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ടീമിനെ പരാജയപ്പെടുത്തി ഇ.വി. ജോണ്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയില്‍ മുത്തമിട്ടു. സെന്റ് തോമസ് ടീമിന് റണ്ണര്‍ അപ്പിനുളള എവറോളിംഗ് ട്രോഫി ലഭിച്ചു.

ബാസ്കറ്റ്ബോള്‍ എംവിപിയായി സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ മെറിന്‍ മാത്യു തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു പോയിന്റോടെ ഷൂട്ട് ഔട്ടില്‍ ട്രിനിറ്റി മാര്‍ത്തോമ ചര്‍ച്ചിലെ ജസ്റിന്‍ ജോണ്‍ ഒന്നാംസ്ഥാനവും സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ജേക്കബ് ജോണ്‍ രണ്ടാം സ്ഥാനവും നേടി.

കാണികള്‍ക്ക് ആദ്യന്തം ഉദ്വേഗ നിമിഷങ്ങള്‍ സമ്മാനിച്ച വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ സെന്റ് ജോസഫ് സീറോ മലബാര്‍ കത്തീഡ്രല്‍ ചര്‍ച്ച് ടീം തുടര്‍ച്ചയായ രണ്ട് സെറ്റുകള്‍ക്ക് (21-18, 21 -14) ട്രിനിറ്റി മാര്‍ത്തോമ ചര്‍ച്ച് 'എ' ടീമിനെ പരാജയപ്പെടുത്തി തുടര്‍ച്ചയായ മൂന്നാം തവണയും ഫാ. ടി.എം. പീറ്റര്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയില്‍ മുത്തമിട്ടു.ട്രിനിറ്റി 'എ' ടീമിന് റണ്ണര്‍ അപ്പിനുളള ട്രോഫി ലഭിച്ചു.

വോളിബോള്‍ മത്സരങ്ങളിലെ ബസ്റ് ഓഫന്‍സീവ് പ്ളയര്‍ ആയി ജോസി ജേക്കബ് (സെന്റ് ജോസഫ് ടീം), ബസ്റ് ഡിഫന്‍സി പ്ളയര്‍ വിനോദ് ചെറിയാന്‍ (ട്രിനിറ്റി 'എ' ടീം), ബസ്റ് സെറ്റര്‍ ദാനിയേല്‍ യോഹന്നാന്‍ (ജോസി, ട്രിനിറ്റി എ), ബെസ്റ് സെര്‍വര്‍ സ്റാന്‍ലി ജോണ്‍സണ്‍ (ട്രിനിറ്റി 'എ'), ബസ്റ് ബ്ളയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ബിനോയ് കുഞ്ഞുകുട്ടി (ട്രിനിറ്റി 'എ') എന്നിവരെ തെരഞ്ഞെടുത്തു.

ജേതാക്കളായ ടീമുകള്‍ക്കു പുറമേ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, ട്രിനിറ്റി മാര്‍ത്തോമ 'ബി', സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് മിഷന്‍, സെന്റ് തോമസ് സിഎസ്ഐ ചര്‍ച്ച്, ഇമ്മാനുവല്‍ മാര്‍ത്തോമ ചര്‍ച്ച് തുടങ്ങിയ ടീമുകളും ബാസ്ക്കറ്റ് ബോള്‍, വോളിബോള്‍ ടൂര്‍ണമെന്റുകളില്‍ മാറ്റുരച്ചു.

ഫാ. ഏബ്രഹാം സഖറിയയുടെ (ജെക്കു) നേതൃത്വത്തില്‍ എബി മാത്യു, റെജി ജോണ്‍, നൈനാന്‍ വീട്ടിനാല്‍, തോമസ് വൈക്കത്തുശേരില്‍, റോബിന്‍ ഫിലിപ്പ്, ഡോ. അന്നാ കെ. ഫിലിപ്പ്, മോസസ് പണിക്കര്‍, ജോണ്‍സണ്‍ കല്ലുംമൂട്ടില്‍ എന്നിവരടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചത്.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി