അമേരിക്കന്‍ അതിഭദ്രാസനത്തിനു പുതിയ ഭരണ സാരഥികള്‍
Wednesday, August 5, 2015 6:42 AM IST
ഡാളസ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളെ പ്രതിനിധീകരിച്ചുളള ഭദ്രാസന പളളി പ്രതിപുരുഷ യോഗം ഭദ്രാസനാധിപന്‍, യല്‍ദോ മാര്‍ തീത്തോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് അടുത്ത രണ്ടു വര്‍ഷത്തേക്കുളള പുതിയ ഭരണ സാരഥികളെ തെരഞ്ഞെടുത്തു.

29-ാമത് ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പെന്‍സില്‍വാനിയ, ലങ്കാസ്റര്‍ ഹോസ്റ് റിസോര്‍ട്ടില്‍ നടന്ന യോഗത്തില്‍, അമേരിക്കയിലേയും കാനഡയിലേയും വിവിധ ദേവാലയങ്ങളെ പ്രതിനിധീകരിച്ച് ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു.

ആര്‍ച്ച് ബിഷപ് യല്‍ദൊ മാര്‍ തീത്തോസ്, ഫാ. ഗീവര്‍ഗീസ് ജേക്കബ്, ന്യൂജേഴ്സി (ഭദ്രാസന സെക്രട്ടറി), ഫാ. എബി മാത്യു, കാനഡ (ജോ. സെക്രട്ടറി), തോമസ് ചാണ്ടി ഹൂസ്റണ്‍ (ട്രഷറര്‍), സിമി ജോസഫ്, ന്യൂയോര്‍ക്ക് (ജോ. ട്രഷറര്‍), കൌണ്‍സില്‍ അംഗങ്ങളായി റവ. ഡോ. സാക്ക് വര്‍ഗീസ് (ഓസ്റിന്‍), റവ. ഫാ. വര്‍ഗീസ് പോള്‍ (ന്യൂജഴ്സി), റവ. ഫാ. ജോര്‍ജ് ഏബ്രഹാം (ടാമ്പ), ഷെവലിയാര്‍ ഏബ്രഹാം മാത്യു (ന്യൂജഴ്സി), ഷെവലിയാര്‍ സി.ജി. വര്‍ഗീസ് (കാലിഫോര്‍ണിയ), അച്ചു ഫിലിപ്പോസ് (ഡാളസ്), ഡോ. ജോണ്‍ തോമസ് (ഫ്ളോറിഡ), ബിനോയി വര്‍ഗീസ് (കാനഡ), പി.ഒ. ജോര്‍ജ് (ന്യൂയോര്‍ക്ക്), ജോജി കാവനാല്‍ (ന്യൂയോര്‍ക്ക്), ഷെറിന്‍ മത്തായി (ഷിക്കാഗോ) എന്നിവരെ യോഗം തെരഞ്ഞെടുത്തു.

വൈദിക സെക്രട്ടറിയായി റവ. ബോബി ജോസഫ് കോര്‍ എപ്പിസ്കോപ്പായേയും വിവിധ ഭക്ത സംഘടനാ വൈസ് പ്രസിഡന്റുമാരായി റവ. സാബു തോമസ് കോര്‍ എപ്പിസ്കോപ്പാ (അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി), റവ. വി.എം. തോമസ് കോര്‍ എപ്പിസ്കോപ്പ (വിമന്‍സ് ലീഗ്), ഫാ. ബിനു ജോസഫ് (മെന്‍സ് ഫെലോഷിപ്പ്), ഫാ. സജി മര്‍ക്കോസ് (സണ്‍ഡേ സ്കൂള്‍), ഫാ. ജെറി ജേക്കബ് (എംജിഎസ്ഒസിഎ) എന്നിവരേയും തെരഞ്ഞെടുത്തു.

ജീമോന്‍ ജോര്‍ജ്, സണ്ണി മറ്റമന എന്നിവരാണു ഭദ്രാസന ഓഡിറ്റര്‍മാര്‍, ജോര്‍ജ് കറുത്തേടത്ത് ഭദ്രാസന പബ്ളിക്ക് റിലേഷന്‍സ് ഓഫീസറായും പ്രവര്‍ത്തിക്കും.

ഓഗസ്റ് ആദ്യ വാരത്തില്‍ ഭദ്രാസന കൌണ്‍സില്‍ യോഗം ചേര്‍ന്ന് ഭദ്രാസനത്തിന്റെ അഭിവൃദ്ധിക്കും ഉന്നമനത്തിനും ഉതകുന്ന വിവിധ പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് ഭദ്രാസന സെക്രട്ടറി ഫാ. ഗീവര്‍ഗീസ് ജേക്കബ് അറിയിച്ചു.

അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍