'സംയോജിത'- നൃത്തവിസ്മയം ഓഗസ്റ് 22നു ടൊറോന്റോയില്‍
Wednesday, August 5, 2015 5:33 AM IST
ടൊറന്റോ: വിവിധ വിഭാഗത്തില്‍പ്പെട്ട നൃത്തരൂപങ്ങള്‍ സമ്മേളപ്പിച്ചുകൊണ്ടു നൃത്ത കലാകേന്ദ്രയും റിഗാറ്റാ കലാ കേന്ദ്രയും സംയുക്തമായി അവതരിപ്പിക്കുന്ന 'സംയോജിത' നൃത്ത വിസ്മയം ഓഗസ്റ് 22-നു (ശനിയാഴ്ച) ടൊറോന്റോയില്‍ അരങ്ങേറും.

വൈകുന്നേരം 6.30-നു ഡോണ്‍ ബോസ്കോ കാത്തലിക് സെക്കന്‍ഡറി സ്കൂളില്‍ (ഉീി ആീരീെ ഇമവീേഹശര ടലരീിറമ്യൃ ടരവീീഹ, 2 ട.അിറൃലം ആഹ്റ. ഠീൃീിീ) നടക്കുന്ന ഈ നൃത്തവിരുന്നില്‍ പ്രധാനമായും മോഹിനിയാട്ടം, കുച്ചിപ്പുടി , ഭരതനാട്യം തുടങ്ങിയ നൃത്തരൂപങ്ങളാണു സമന്വയിപ്പിച്ചിരിക്കുന്നത് .

കേരളത്തിന്റെയും തമിഴ്നാടിന്റെയും ആന്ധ്രപ്രദേശിന്റെയും സംസ്കാരങ്ങളോടു ഇഴകി ചേര്‍ന്ന് നില്‍ക്കുന്ന ഈ നൃത്തകലാരൂപങ്ങള്‍ സാംസ്കാരികത്തനിമ ഒട്ടും ചോരാതെ വൈദഗ്ധ്യ മികവില്‍ ഇഴ ചേര്‍ത്താണു 'സംയോജിത' ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഈ നൃത്തരൂപങ്ങളെല്ലാം ഭാവചേഷ്ടകളില്‍ വിഭിന്നമെന്നതാണു പൊതുതത്ത്വമെങ്കിലും അവയില്‍ വളരെയേറെ സമാനതകള്‍ ദര്‍ശിക്കാനാവും. ഈ സമാനതകള്‍ കോര്‍ത്തിണക്കി 'നാനാത്വത്തില്‍ ഏകത്വം' എന്ന പ്രമേയമാണു സംയോജിത എന്ന ഈ ഷോയില്‍ അവതരിപ്പിക്കുന്നത്. നൃത്തത്തെ സ്നേഹിക്കുന്നവര്‍ക്കു കണ്‍കുളിര്‍ക്കെ കണ്ട് ആസ്വദിക്കാനുള്ള നൃത്തവിരുന്നും നൃത്തമഭ്യസിക്കുന്നവര്‍ക്ക് കണ്ടുപഠിക്കാനുളള പഠനക്കളരിയുമായിരിക്കും ഈ ഷോ.

നൃത്ത കലാ കേന്ദ്ര ഡാന്‍സ് അക്കാദമി ഡയറക്ടറും കൊറിയോഗ്രാഫറും നര്‍ത്തകിയുമായ പ്രീത കണ്ടന്‍ചാത്തയും, റിഗാറ്റ കലാകേന്ദ്ര ഡയറക്ടറും കൊറിയോഗ്രാഫറും നര്‍ത്തകനുമായ ഹരി കിഷന്‍ നായരും ഉള്‍പ്പെടെ 13 പ്രഫഷണല്‍ നര്‍ത്തകരാണ് ഈ നൃത്ത മാമാങ്കത്തിനുവേണ്ടി മാസങ്ങളായി പരിശീലിച്ചുകൊണ്ടിരിക്കുന്നത്.

അതിഥിതാരങ്ങളായി പ്രശസ്ത നര്‍ത്തകി സംയുക്താ ബാനര്‍ജിയും യുകെയില്‍ നിന്നും വരുന്ന പ്രമുഖ ഡാന്‍സര്‍ വിനോദ് നായരും ഇതില്‍ പങ്കാളികളാകുന്നതോടെ 'സംയോജിത' കണ്ണഞ്ചിപ്പിക്കുന്ന ഒരു നൃത്തവിസ്മയമായിരിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.

യുവര്‍ ചോയിസ് റിയാല്‍റ്റി കോര്‍പറേഷനിലെ ജോസി കാരക്കാട്ടാണ് ഈ ഷോയുടെ പ്രധാന സ്പോണ്‍സര്‍. ടിക്കറ്റുകള്‍ക്കും സ്പോണ്‍സര്‍ഷിപ്പിനും 647 859 7772/ 416 825 4979 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: ജയ്സണ്‍ മാത്യു