കുവൈറ്റ് ഐസിഎഫ് കുടുംബ സഹായ ഫണ്ട് കൈമാറി
Tuesday, August 4, 2015 8:10 AM IST
കുവൈറ്റ്: കുവൈറ്റിലെ സുന്നി പ്രവര്‍ത്തനരംഗത്ത് കാല്‍ നൂറ്റാണ്ടു കാലം നിറ സാന്നിധ്യമായിരുന്ന മര്‍ഹൂം മൊയ്തുട്ടി ചങ്ങരംകുളത്തിന്റെ നിര്‍ധന കുടുംബത്തിനുവേണ്ടി ഐസിഎഫ് കുവൈറ്റ് നാഷനല്‍ കമ്മിറ്റി സ്വരൂപിച്ച 15 ലക്ഷം രൂപ ഫണ്ട് എസ്വൈഎസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുള്‍ഖാദര്‍ മുസ്ലിയാരും ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫിയും ചേര്‍ന്ന് ബന്ധുക്കളെ ഏല്‍പ്പിച്ചു.

കോഴിക്കോട് സമസ്ത സെന്ററില്‍ നടന്ന ഐസിഎഫ് സമാഗമത്തിലെ ചടങ്ങില്‍ മൊയ്തുട്ടിയുടെ മൂത്ത മകന്‍ റാഷിദ് തുക ഏറ്റുവാങ്ങി. കുവൈറ്റ് ഐസിഎഫ് നാഷനല്‍ ഭാരവാഹികളായ സയിദ് ഹബീബ് ബുഖാരി, അഹ്മദ് കെ. മാണിയൂര്‍, പ്രാദേശിക യൂണിറ്റ് ഭാരവാഹികളായ ബാവ മുസ്ലിയാര്‍, മുസ്തഫ, പി.സി. മുഹമ്മദ് തുടങ്ങിവര്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍