'ഹാപ്പി പ്രവാസി' ദുബായി കെഎംസിസിയില്‍
Tuesday, August 4, 2015 8:09 AM IST
ദുബായി: പ്രവാസ ജീവിതത്തിന്റെ ബാക്കിപത്രമായ സാധാരണ കണ്ടുവരുന്ന നിരാശയോടുകൂടിയുള്ള മടക്കയാത്ര, സാമ്പത്തിക ആസൂത്രണത്തിലെ പോരായ്മകള്‍, ആരോഗ്യ പരിപാലനത്തിലെ വീഴ്ചകള്‍, അറിവിന്റെ ലോകത്തുനിന്നുള്ള അകല്‍ച്ച, കുടുംബാംഗങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയും അടുപ്പവും തുടങ്ങിയ നിരവധി കാര്യങ്ങളില്‍ ഏതു വിധത്തില്‍ ഒരു പ്രവാസിയുടെ മനസ്, ഹൃദയം, ബുദ്ധി എന്നീ ത്രിമാന മേഖലകളില്‍ രൂപാന്തരപ്പെടുത്തേണ്ടതെന്നു പ്രമുഖ ട്രെയിനര്‍ റാഫി 'ഹാപ്പി പ്രവാസി' പ്രോഗ്രാമിലൂടെ പ്രവാസികളുടെ മുന്നില്‍ അവതരിപ്പികുന്നത്.

ദുബായി കെഎംസിസി ഐസ്മാര്‍ട്ട് വിംഗ് ദുബായി കെഎംസിസി അല്‍ ബറാഹ ആസ്ഥാനത്ത് ഓഗസ്റ് എട്ടിനു (ശനി) രാത്രി എട്ടിനു സംഘടിപ്പിക്കുന്ന 'ഹാപ്പി പ്രവാസി' പരിപാടിയില്‍ എല്ലാ പ്രവാസികളും പങ്കെടുക്കണമെന്ന് പ്രസിഡന്റ് അന്‍വര്‍ നഹ ഐസ്മാര്‍ട്ട് വിംഗ് ആക്ടിംഗ് ചെയര്‍മാന്‍ മുഹമ്മദ് പട്ടാമ്പി എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍