'ഭഗവദ്ഗീത: ഒരു സംക്ഷിപ്ത സമര്‍പ്പണം' മലയാളം സൊസൈറ്റി ചര്‍ച്ചാസമ്മേളനം നടത്തി
Tuesday, August 4, 2015 4:08 AM IST
ഹൂസ്റന്‍: ഗ്രേറ്റര്‍ ഹൂസ്റനിലെ ഭാഷാസ്നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ, 'മലയാള ബോധവത്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും' ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ 2015-ജൂലൈ സമ്മേളനം 26-നു വൈകുന്നേരം നാലിനു സ്റാഫറ്ഡിലെ ഏബ്രഹാം & കമ്പനി റിയല്‍ എസ്റേറ്റ് ഓഫിസ് ഹാളില്‍ സമ്മേളിച്ചു. പൊന്നു പിള്ള അവതരിപ്പിച്ച ഭഗവദ്ഗീതയിലെ തെരഞ്ഞെടുത്ത ശ്ളോകങ്ങളെക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാര്‍ഥനയോടെ ആരംഭിച്ചു. അധ്യക്ഷപ്രസംഗത്തില്‍ ഭഗവദ്ഗീതയിലെ എല്ലാ ശ്ളോകങ്ങളും പ്രധാനപ്പെട്ടതാണെങ്കിലും അതില്‍ ഏറ്റവും പ്രധാനപ്പെട്ടതും ദൈനംദിനം ജീവിതത്തില്‍ പാരായണം ചെയ്യാവുന്നതുമായ ശ്ളോകങ്ങളാണ് അവതരിപ്പിക്കുന്നതെന്നും അറിയിച്ചു.

തുടര്‍ന്ന് സാമൂഹ്യ-ജീവകാരുണ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ പൊന്നു പിള്ള 'ഭഗവദ്ഗീത: ഒരു സംക്ഷിപ്ത സമര്‍പ്പണം' എന്ന വിഷയാവതരണത്തിലേക്ക് കടന്നു. ഭാഗവതത്തിലെ ഒരു ലക്ഷം ശ്ളോകങ്ങളുടെ ഭാഗമാണ് 700 ശ്ളോകങ്ങളുള്ള ഭഗവദ്ഗീത. വിവിധ അര്‍ഥതലങ്ങളുള്ള 18 അധ്യായങ്ങളാണ് ഭഗവദ്ഗീതയില്‍. ഈ 18 അധ്യായങ്ങളില്‍നിന്ന് ഏറ്റവും പ്രധാനപ്പെട്ടതും ദൈനംദിന ജീവിതത്തില്‍ പാരായണം ചെയ്യാവുന്നതുമായ 51 ശ്ളോകങ്ങള്‍ ചേര്‍ത്ത്, യജ്ഞാചാര്യനും മണ്ണടി പൊന്നമ്മയുടെ മകനുമായ മണ്ണടി ഹരി തയാറാക്കിയ 'ഗീതാഹൃദയം' എന്ന കൃതിയാണു ഇവിടെ അവതരണത്തിനായി ഉപയോഗിച്ചത്.

പൊന്നുപിള്ള ഗീതാഹൃദയത്തിലെ 51 ശ്ളോകങ്ങളും വിവരണങ്ങളും വായിക്കുകയും അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. നാരായണീയം, രാമായണം, ഭാഗവതം, ഭഗവദ്ഗീത മുതലായ മതഗ്രന്ഥങ്ങള്‍ ക്ഷേത്രങ്ങളില്‍ തുടര്‍ച്ചയായി പാരായണം ചെയ്യാറുള്ള വ്യക്തിയാണ് പൊന്നു പിള്ള. തുടര്‍ന്നുള്ള ചര്‍ച്ച തികച്ചും സജീവമായിരുന്നു. സദസ്യരെല്ലാം ഭഗവദ്ഗീതയെക്കുറിച്ച് തങ്ങളുടെ അറിവുകള്‍ പങ്കുവച്ചു. ചര്‍ച്ചയില്‍ എ.സി. ജോര്‍ജ്, സജി പുല്ലാട്, മണ്ണിക്കരോട്ട്, ജോര്‍ജ് ഏബ്രഹാം, ജയിംസ് ചാക്കൊ, നൈനാന്‍ മാത്തുള്ള, തോമസ് തയ്യില്‍, പൊന്നുപിള്ള, തോമസ് വര്‍ഗ്ഗീസ്, ജി. പുത്തന്‍കുരിശ്, സുരേഷ് ചീയേടത്ത് മുതലായവര്‍ പങ്കെടുത്തു.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (ംംം.ാമിിശരസമൃീൌ.ില), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217.

റിപ്പോര്‍ട്ട്: മണ്ണിക്കരോട്ട്