ഡോ. അബ്ദുള്‍ കലാമിന്റെ ദേഹവിയോഗത്തില്‍ മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്ലാന്‍ഡ് കൌണ്ടി അനുശോചിച്ചു
Tuesday, August 4, 2015 4:08 AM IST
ന്യൂയോര്‍ക്ക് : മുന്‍ രാഷ്ട്രപതി ഡോ .എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ദേഹവിയോഗത്തില്‍ മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്ലാന്‍ഡ് കൌണ്ടി (ങഅഞഇ) അനുശോചനയോഗം കൂടി. ജൂലൈ 31 വെള്ളിയാഴ്ച്ച വൈകിട്ട് റോക്ക്ലാന്‍ഡിലെ സ്റോണി പോയിന്റിലുള്ള ടൌണ്‍ ഹാളിലുള്ള 5 ക്ളബ് ഹൌസില്‍ വച്ചു എല്ലാ ഭാരതീയരേയും പങ്കെടുപ്പിച്ചുകൊണ്ട് പ്രസിഡന്റ് ഗോപിനാഥ് കുറുപ്പിന്റെ അധ്യക്ഷതയിലാണ് അനുശോചനയോഗം കൂടിയത്.

ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് സാധാരണക്കാരനില്‍ സാധാരണക്കാരനായി വളര്‍ന്നു ഭാരതത്തിന്റെ പ്രഥമപൌരനായി മാറിയ കര്‍മ്മയോഗിയുടെ ദേഹവിയോഗത്തില്‍ ലോക ജനതയോടൊപ്പം റോക്ക്ലാന്റ് കൌണ്ടിയിലുള്ള എല്ലാ ഇന്ത്യക്കാരും ദുഃഖത്തില്‍ പങ്കുചേരുന്നതായി ഗോപിനാഥ് കുറുപ്പ് തന്റെ അധ്യക്ഷപ്രസംഗത്തില്‍ അനുസ്മരിച്ചു.

സെക്രട്ടറി എല്‍സി ജൂബ്, ട്രസ്റീ ബോര്‍ഡ് മെമ്പര്‍ ജി.കെ. നായര്‍, വൈസ് പ്രസിഡന്റ് സിബി ജോസഫ്, നിവിന്‍ മാത്യു, ഓമന ജി. കുറുപ്പ്, സന്തോഷ് മണലില്‍ തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.

റീപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍