കൈരളി ബ്രസ്ബെയ്നിന്റെ ഓണാഘോഷങ്ങള്‍ക്കു ശനിയാഴ്ച തുടക്കം
Monday, August 3, 2015 7:40 AM IST
ബ്രിസ്ബെയിന്‍: ഓസ്ട്രേലിയയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൈരളി ബ്രിസ്ബെയിനിന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് ഓഗസ്റ് എട്ടിനു (ശനി) തുടക്കം കുറിക്കും.

ആംഗ്ളിക്കന്‍ ചര്‍ച്ച് ഹാളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ കുട്ടികള്‍ക്കായി ചെസ്, കാരംസ്, കഥാരചന, പെന്‍സില്‍ ഡ്രോയിംഗ്, കളറിംഗ് തുടങ്ങിയ മത്സരങ്ങളും മുതിര്‍ന്നവര്‍ക്കായി ചീട്ടുകളി മത്സരവും നടത്തും.

മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് സമ്മാനങ്ങളും കാഷ് അവാര്‍ഡുകളും സമ്മാനിക്കും.

പ്രായഭേദമെന്യേ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന നിരവധി ഓണക്കളികളും ഓസ്ട്രേലിയയിലെ വിവിധ ടീമുകള്‍ പങ്കെടുക്കുന്ന പുരുഷ-വനിതാ വടംവലി മത്സരവും ചീട്ടുകളി, ഓണസദ്യ, ജയരാജ് വാര്യരുടെ കാരികേച്ചര്‍ എന്നിവ കൈരളിയുടെ ഓണാഘോഷങ്ങള്‍ക്കു നിറച്ചാര്‍ത്ത് പകരും.

ചീട്ടുകളി മത്സരത്തിനു 20 ഡോളര്‍ പ്രവേശന ഫീസ് ഉണ്ടായിരിക്കും.

ഓഗസ്റ് 22ന് അകേഷ്യ റിഡ്ജ് ഔവര്‍ ലേഡി ഓഫ് ഫാത്തിമ പ്രൈമറി സ്കൂള്‍ ഗ്രൌണ്ടിലാണ് സ്പോര്‍ട്സ് ഡേയും വടംവലി മത്സരവും അരങ്ങേറുക. സെപ്റ്റംബര്‍ അഞ്ചിനാണ് പ്രധാന ഓണാഘോഷം.

വിവരങ്ങള്‍ക്ക്: (കുട്ടികളുടെ മത്സരം) ഐറീന്‍ ജോര്‍ജ് 0422891034, പി.കെ. കൃഷ്ണന്‍ 0418727570, ബിജു ജോസഫ് 0432096870, സൂര്യ റോണ്‍വി 0470628036.

(ചീട്ടുകളി മത്സരം) ഷാജി നേക്കനാത്ത് 0401352044, സാജു കലവറ 0421620064, ഹണി പൈനാടത്ത് 0426262001, ബാജി ഇട്ടീര 0431605457, ജോളി പൌലോസ് 0469751277.

മത്സരങ്ങളില്‍ പങ്കെടുത്ത് ഓണാഘോഷം അവിസ്മരണീയമാക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ടോം ജോസഫ്