പ്രഫ. ആലികുട്ടി മുസ്ലിയാരെ അഭിനന്ദിച്ചു
Monday, August 3, 2015 7:35 AM IST
ദോഹ: ഓള്‍ ഇന്ത്യ സുന്നി യൂത്ത് സൊസൈറ്റി ജനറല്‍ സെക്രട്ടറിയായും ഇസ്ലാമിക പണ്ഡിതന്‍മാര്‍ക്കു നല്‍കുന്ന പ്രഥമ ഗുഡ്വില്‍ പുരസ്കാരം കരസ്ഥമാക്കിയ കാസര്‍ഗോഡ് സംയുക്ത ജമാ അത്ത് ഖാസി പ്രഫ. ആലികുട്ടി മുസ്ലിയാരെ ഖത്തര്‍ കാസര്‍ഗോഡ് മുസ്ലിം ജമാ അത്ത് കമ്മിറ്റി ഭാരവാഹികളായ ഉപദേശക സമിതി ചെയര്‍മാന്‍ ഡോ. എം.പി. ഷാഫി ഹാജി, പ്രസിഡന്റ് യുസുഫ് ഹൈദര്‍, ജനറല്‍ സെക്രട്ടറി ലുഖ്മാനുല്‍ ഹക്കീം, ട്രഷറര്‍ പി.എസ്. ഹാരിസ്, വൈസ് പ്രസിഡന്റുമാരായ പി.എ. മഹമൂദ്, മന്‍സൂര്‍ മുഹമ്മദ്, എം.എസ് ഷഹീന്‍, ഇഖ്ബാല്‍ ആനബാഗില്‍, സെക്രട്ടിമാര്‍ സത്താര്‍ നെല്ലിക്കുന്ന്,ആദം കുഞ്ഞി തളങ്കര, അബ്ദുള്ള ത്രീ സ്റാര്‍, ഫൈസല്‍ ഫില്ലി എന്നിവര്‍ അഭിനന്ദിച്ചു.