ദുബായി ഇസ്ലാഹി സെന്റര്‍ സെമിനാര്‍ ഓഗസ്റ് 10ന്
Monday, August 3, 2015 7:32 AM IST
ദുബായി: ദുബായി ഇസ്ലാഹി സെന്റര്‍ കെഎംസിസി ഓഡിറ്റോറിയത്തില്‍ ഓഗസ്റ് 10നു (തിങ്കള്‍) രാതി 9.30നു സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രമുഖ പണ്ഡിതനും ഖുര്‍ആന്‍ ഗവേഷകനുമായ നൌഷാദ് കാക്കവയല്‍ സംബന്ധിക്കും. 'ഖുര്‍ആന്‍ ഹൃദയ വസന്തം' എന്ന വിഷയത്തിലാണ് അദ്ദേഹം സംസാരിക്കുക. വിശുദ്ധ ഖുര്‍ആന്‍ പാരായണ നിയമങ്ങള്‍ അനുസരിച്ച് ഭംഗിയായി പാരായണം ചെയ്യാനും അതു മികച്ച രീതിയില്‍ അവതരിപ്പിക്കാനും സവിശേഷമാര്‍ന്ന കഴിവുള്ള വ്യക്തിത്വമാണ് അദ്ദേഹം. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ നിരവധി വീഡിയോകള്‍ പ്രചാരത്തിലുണ്ട്. യുഎഇയില്‍ ആദ്യമായാണ് ഇദ്ദേഹം വരുന്നത്.