യു.എ. നസീറിന്റെ മകള്‍ നാസിബ വിവാഹിതയായി
Monday, August 3, 2015 7:29 AM IST
ന്യൂയോര്‍ക്ക്: മുന്‍ മന്ത്രി യു.എ. ബീരാന്റെ മകനും ന്യൂയോര്‍ക്കിലെ അറിയപ്പെടുന്ന സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ പ്രവര്‍ത്തകനും ബിസിനസുകാരനുമായ യു.എ. നസീറിന്റെയും ഹസീന നസീറിന്റെയും മകള്‍ നാസിബ നസീറും ഐടിഎല്‍ ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ പാലക്കാട് മങ്കര പി.എ. അബൂബക്കറിന്റേയും സാഹിറയുടെയും മകന്‍ മുഹമ്മദ് അഫ്നാസും വിവാഹിതരായി. കോട്ടക്കല്‍ യു.എ. ഗാര്‍ഡന്‍സില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കാര്‍മികത്വത്തിലായിരുന്നു നിക്കാഹ്.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുനവറലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍, പി.കെ. അബ്ദുറബ്, മഞ്ഞളാംകുഴി അലി, ഷിബു ബേബി ജോണ്‍, എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, ഇ. അഹമ്മദ്, എംഎല്‍എമാരായ അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണി, എന്‍. ഷംസുദ്ദീന്‍, അബ്ദുള്‍ സമദ് സമദാനി, സി.പി. മുഹമ്മദ്, പിന്നണിഗായകന്‍ അഫ്സല്‍, ശ്രീകണ്ഠന്‍ നായര്‍ (ഫ്ളവേഴ്സ് ടിവി), അന്വേഷി അജിത, ഡിഐജി പി. വിജയന്‍, എം.എന്‍. കാരശേരി, മൊയ്തീന്‍ പുത്തന്‍ചിറ, അബ്ദുള്‍ പുന്നയൂര്‍ക്കുളം എന്നിവരെക്കൂടാതെ നിരവധി രാഷ്ട്രീയ, സാമൂഹ്യമാധ്യമ പ്രതിനിധികള്‍ വധൂവരന്മാര്‍ക്ക് ആശംസകളര്‍പ്പിച്ചു.