ശിങ്കാരി മേളത്തിന്റെ താളത്തിന് നൃത്തം അരങ്ങേറുന്നു
Monday, August 3, 2015 5:16 AM IST
ന്യൂറൊഷേല്‍: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നായ വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷത്തോടൊപ്പം ശിങ്കാരി മേളത്തോടൊപ്പം ചെണ്ടയ്ക്കു താളം പിടിച്ചു നൃത്തവും. ഈ അവിസ്മരണിയ പ്രോഗ്രാം അസോസിയേഷന്‍നു വേണ്ടി അവതരിപ്പിക്കുന്നതു അലക്സ് മുണ്ടക്കല്‍ ചെണ്ടയുടെ താളത്തിനു അനുസരിച്ച് ഡാന്‍സ് അവതരിപ്പിക്കുന്നത് ഗോള്‍ടന്‍ ഫ്ലീറ്റ് ഡാന്‍സ് ഗ്രൂപ്പാണ്. ചെണ്ടയില്‍ മായാജാലം സൃഷ്ടിക്കുന്ന അലക്സ് മുണ്ടക്കല്‍ അമേരിക്കയിലെ മിക്ക വേദികളിലും ചെണ്ടമേളം അവതരിപ്പിച്ചു ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

അലക്സ് മുണ്ടക്കലിനോപ്പം മോട്ടി ജോര്‍ജ് , ജെഫി തോമസ്, സുരേഷ് മുണ്ടക്കല്‍, ഡേവിഡ് ശമുവല്‍, രാജേഷ് മണലില്‍, ടോം മുണ്ടക്കല്‍, ഷോണ്‍ തൈചെരില്‍, റിനോയി തോമസ്, അലക്സ് ജോസഫ് തുടങ്ങിവരും ഡാന്‍സ് അവതരിപ്പിക്കുന്നത് കൈതലിന്‍ മുണ്ടക്കല്‍, ധന്യ മുണ്ടക്കല്‍, ദിവ്യ മുണ്ടക്കല്‍, മിന്നു മുണ്ടക്കല്‍, ഹന്നാ മുണ്ടക്കല്‍, ജനി മുണ്ടക്കല്‍, ജാക്കി, ടിഫനി വെംബനെനില്‍ തുടങ്ങിവര്‍ ആണ്.

ഓണഘോഷം പുതുമയാര്‍ന്ന പരിപാടികളാലും കേരളത്തനിമയാര്‍ന്ന ഭക്ഷണത്താലും എന്നും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. കേരളീയ സംസ്കാരവും കലകളും മലയാള ഭാഷയും പുത്തന്‍ തലമുറയിലേക്ക് പകര്‍ന്നു കൊടുക്കുക എന്നതാണ് അസോസിയേഷന്‍ ഉദ്ദേശം.
ഓണഘോഷം വിജയപ്രദമാക്കുവാന്‍ വെസ്റ്ചെസ്റര്‍ നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറര്‍ കെ.കെ. ജോണ്‍സണ്‍, ജോയിന്റ് സെക്രട്ടറി ആന്റോ വര്‍ക്കി, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ജെ. മാത്യൂസ്, കോഓര്‍ഡിനേറ്റര്‍ ജോയി ഇട്ടന്‍ , കേരള ദേര്‍ശനം ചീഫ് എഡിറ്റര്‍ ഗണേഷ് നായര്‍, വിമന്‍സ് ഫോറം ചെയര്‍ ഷൈനി ഷാജന്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം