എന്‍ആര്‍ഐ കമ്മീഷന്‍ വൈകാതെ യാഥാര്‍ഥ്യമാകും: മുഖ്യമന്ത്രി
Saturday, August 1, 2015 3:20 PM IST
തിരുവനന്തപുരം: വിദേശ മലയാളികള്‍ നാടുമായി ബന്ധപ്പെട്ടു നേരി ടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനു ള്ള എന്‍ആര്‍ഐ കമ്മീഷന്‍ വൈ കാതെ യാഥാര്‍ഥ്യമാകുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അമേരിക്ക ന്‍ മലയാളി സംഘടനകളുടെ ഐ ക്യവേദിയായ ഫോമയുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്ക) കേര ള കണ്‍വന്‍ഷനും ഡോ.എ.പി.ജെ അബ്ദുള്‍ കലാം അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദേശമലയാളികളുടെ ബന്ധുക്കള്‍ നേരിടുന്ന പ്രശ്നങ്ങളും സ്വ ത്തു തര്‍ക്കങ്ങളും ഉള്‍പ്പെടെയുള്ള നിരവധി പരാതികള്‍ സര്‍ക്കാരിനു ലഭിക്കാറുണ്ട്. ഇത്തരം പരാതികള്‍ പരിഹരിക്കുന്നതിനും വിദേശ മല യാളികളെ സഹായിക്കുന്നതിനും എന്‍ആര്‍ഐ കമ്മീഷന്‍ രൂപീകരിക്കുന്നതിലൂടെ കഴിയും.

അടുത്ത നിയമസഭാ തെരഞ്ഞടുപ്പു മുതല്‍ പ്രവസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടിംഗ് ഏര്‍പ്പെടുത്താനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഓണ്‍ലൈന്‍ വോട്ടിംഗ് നടപ്പാക്കാനുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്. ഇതിനായി സര്‍വ കക്ഷി യോഗവും ചേര്‍ന്നിരുന്നു. സമയക്കുറവ് മൂലം ഈ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരാക രിക്കുകയായിരുന്നു. അടുത്ത തെര ഞ്ഞെടുപ്പില്‍ അതു സാധ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായാണു സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.

കേരളത്തിന് ഒരിക്കലും പ്രവാസികളെ വിസ്മരിക്കാനാവില്ലെന്നു ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി യ നോര്‍ക്ക മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. അവസാനമായി പുറത്തിറങ്ങിയ കണക്കനുസരിച്ച് ഒരു ല ക്ഷം കോടി രൂപയുടെ വിദേശപണ മാണു കേരളത്തിലേക്ക് എത്തുന്നത് - അദ്ദേഹം പറഞ്ഞു.

ഫോമയുടെ ജീവകകാരുണ്യ പദ്ധതിയുടെ ഭാഗമായി ആര്‍സിസിയില്‍ പുതിയ ബ്ളോക്ക് നിര്‍മിക്കാനു ള്ള ആദ്യ ഗഡുവായ 25,000 ഡോളര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിനു കൈമാറി.

ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിറവേല്‍ അധ്യക്ഷനായിരുന്നു. രാജു ഏബ്രഹാം എംഎല്‍എ, മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍, സികെടിഐ പ്രസിഡന്റ് ഇ.എം. നജീബ്, കെടിഡിസി ചെയര്‍മാന്‍ വിജയന്‍ തോമസ്, ചലച്ചിത്രനടന്‍ നരേന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.