ജര്‍മനിയില്‍ അഭയാര്‍ഥിത്വ അപേക്ഷകള്‍ സര്‍വകാല റെക്കോഡ് ഭേദിച്ചു
Saturday, August 1, 2015 8:37 AM IST
ബര്‍ലിന്‍: ജൂലൈയില്‍ ജര്‍മനിയില്‍ ലഭിച്ച അഭയാര്‍ഥിത്വ അപേക്ഷകളുടെ എണ്ണം സര്‍വകാല റെക്കോഡ് ഭേദിച്ചതായി കുടിയേറ്റ, അഭയാര്‍ഥികാര്യ വകുപ്പ് മന്ത്രാലയം അറിയിച്ചു.

79,000 അപേക്ഷകളാണ് ഒറ്റ മാസം ലഭിച്ചിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ നാലര ലക്ഷം അപേക്ഷകള്‍ ലഭിച്ചു. തെക്കുകിഴക്കന്‍ യൂറോപ്പില്‍നിന്നുള്ള അപേക്ഷകളാണ് ഇപ്പോള്‍ പരിഗണിച്ചു വരുന്നത്. ഇത് 6-8 ആഴ്ചയ്ക്കുള്ളില്‍ തീര്‍പ്പാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ.

അല്‍ബേനിയയില്‍നിന്നുള്ളവര്‍ക്കാണ് ഇപ്പോള്‍ മുഖ്യ പരിഗണന നല്‍കുന്നത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അവിടെനിന്നു മാത്രം മുപ്പതിനായിരം അപേക്ഷകളാണ് വന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍