മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
Saturday, August 1, 2015 6:52 AM IST
ബംഗളൂരു: സുവര്‍ണകര്‍ണാടക കേരളസമാജം കോറമംഗല മേഖലയുടെ ആഭിമുഖ്യത്തില്‍ സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ധര്‍മാരാം സെന്റ് തോമസ് ഫൊറോനാ വികാരി റവ.ഡോ. തോമസ് കല്ലുകളം സിഎംഐ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബംഗളൂരു ജയനഗര്‍ മണിപ്പാല്‍ ആശുപത്രിയിലെ അസ്ഥിരോഗവിദഗ്ധരും സ്ത്രീരോഗവിദഗ്ധരും ക്യാമ്പിനു നേതൃത്വം നല്കി. ബംഗളൂരുവിലെ പ്രശസ്ത ദന്തരോഗ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ദന്തപരിശോധനയും സൌജന്യ ബിപി, ഷുഗര്‍ പരിശോധനയും നടത്തി. ക്യാമ്പിന് നവീന്‍ കുമാര്‍, കെ. ഷാജു,ഷാജിത്ത്, തോമസ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി.