കലാം അനുസ്മരണ സമ്മേളനവും ഫോമാ കേരളാ കണ്‍വെന്‍ഷനും മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യും
Friday, July 31, 2015 11:39 PM IST
തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി ഡോ: എ.പി.ജെ അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ ലോകം ദുഖമാചരിക്കുംബോള്‍, അദ്ദേഹത്തിന്റെ ഓര്‍മ്മകളുടെ വീര്യം ഉള്‍ക്കൊണ്ടു നോര്‍ത്ത് അമേരിക്കയിലെ പ്രവാസി മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍ ഓഫ് അമേരിക്കാസിന്റെ കേരളാ കണ്‍വെന്‍ഷന്‍ അദ്ദേഹത്തിന്റെ അനുസ്മരണ സമ്മേളനമാകുന്നു.

കലാം ഉയര്‍ത്തിപിടിച്ച മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടു തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിലെ ശിശു വിഭാഗത്തിനു ഒരു കണ്‍സള്‍ട്ടിംഗ് സെന്റര്‍ പണിതു നല്‍കി കൊണ്ടു മാതൃകയാകുയാണു ഫോമാ. അതോടൊപ്പം പ്രവാസികളുടെ സ്വത്ത് സംരക്ഷണത്തിന്നായുള്ള നിയമ പരിഷ്കരണത്തിനുള്ള മെമ്മോറാണ്ടം സമര്‍പ്പിക്കുകയും ചെയ്യുന്നു.

2015 ഓഗസ്റ് ഒന്നാം തീയതി രാവിലെ ഒമ്പതിനു തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വച്ചു നടത്തപ്പെടുന്ന പരിപാടി ജോസ് എബ്രഹാമിന്റെ സ്വാഗതത്തിനും ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേലിന്റെ അധ്യക്ഷ പ്രസംഗത്തിനും ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്ഘാടനം ചെയ്യും. തുടര്‍ന്നു ശശി തരൂര്‍ എംപി, കലാം അനുസ്മരണ സന്ദേശം നല്‍കും. അതുനു ശേഷം അനുശോചനം സന്ദേശം ഷാജി എഡ്വേര്‍ഡ് നല്‍കും. തുടര്‍ന്നു മന്ത്രി കെ.സി ജോസഫ് അധ്യക്ഷനായി, പ്രവാസി സ്വത്ത് സംരക്ഷണത്തിനേപറ്റിയുള്ള സെമിനാര്‍ മന്ത്രി വി.എസ് ശിവകുമാര്‍ ഉത്ഘാടനം ചെയ്യുകയും മുന്‍ അംബാസഡര്‍ ടി പി ശ്രീനിവാസന്‍ ഫോമായുടെ സമ്മര്‍ ടു കേരള എന്ന പ്രോജക്ടിനെ കുറിച്ചു സംസാരിക്കും.

ഈ പരിപാടികള്‍ കോ ഓര്‍ഡിനേറ്റ് ചെയ്യുന്നത് ബിജു തോമസ് പന്തളമാണു. മുഖ്യ പ്രാസംഗികരായി തോമസ് ഐസക് എംഎല്‍എ, എം.സി മായിന്‍ ഹാജി, ഈ എം നജീബ് എന്നിവരും, ഡോ: ബീന വിജയന്‍, അഡ്വ. സിസ്റര്‍ ജെസ്സി കുര്യന്‍, ഡോ: ശ്രീധര്‍ കാവില്‍ സേവി മാത്യൂ, ഡോ: ജയ്പാല്‍,ഡോ: സണ്ണി ലൂക്ക്, അഡ്വ. ജോസഫ് ജോണ്‍ എന്നിവര്‍ പ്രബന്ധവും അവതരിപ്പിക്കും. ഉച്ചകഴിഞ്ഞു രണ്ടരയോടെ ഫോമാ ജോയിന്റ് സെക്രട്ടറി ജൊഫ്രിന്‍ ജോസ് കൃതഞ്ജതയോടെ രാവിലത്തെ സെഷന്‍ അവസാനിക്കും.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്