നിലാവ് കുവൈറ്റിനു പുതിയ സാരഥികള്‍
Friday, July 31, 2015 7:50 AM IST
കുവൈറ്റ്: മാരകമായ രോഗങ്ങളാല്‍ പ്രയാസപ്പെടുന്ന കേരളത്തിലെ രോഗികള്‍ക്കു ചെറിയ രീതിയില്‍ സാമ്പത്തികസഹായവും നിത്യവൃത്തിക്കു വകയില്ലാത്ത വൃദ്ധര്‍ക്ക് ഭക്ഷണ സഹായവും നല്‍കിവരുന്ന സാധാരണക്കാരായ പ്രവാസികളുടെ നിശബ്ദസേവന കൂട്ടായ്മയായ നിലാവ് കുവൈറ്റ്, പുതിയ വര്‍ഷത്തേക്കുള്ള സാരഥികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി സത്താര്‍ കുന്നില്‍ (മുഖ്യ രക്ഷാധികാരി), ഹബീബുള്ള മുറ്റിച്ചൂര്‍ (പ്രസിഡന്റ്), ഷംസുദ്ദീന്‍ (വര്‍ക്കിംഗ് പ്രസിഡന്റ്), ഷരീഫ് താമരശേരി (സെക്രട്ടറി), റഫീക്ക് ഉദുമ (ട്രഷറര്‍) എന്നിവരെയും മറ്റു ഭാരവാഹികളായി ഹംസ പയ്യന്നൂര്‍ (പേട്രണ്‍) ഹമീദ് മധൂര്‍, മുജീബുള്ള, ഫിറോസ് ചെങ്ങരോത്, അസീസ് തിക്കൊടി, സലിം കൊട്ടയില്‍, നജീബ് കോഴിക്കോട്, മുജീബ് കൊയിലാണ്ടി, സി.പി. സിദ്ദീഖ് എന്നിവരെ കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു.

കാന്‍സര്‍, വൃക്കരോഗങ്ങള്‍ പോലുള്ള മാരക രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍ക്കും ഭക്ഷണ സഹായമായും ഇതുവരെ എട്ടുലക്ഷത്തിലധികം രൂപയുടെ സഹായം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 'നിലാവ്' നല്‍കിയിട്ടുണ്ട്. വരുന്ന വര്‍ഷത്തില്‍ പുതിയ പദ്ധതികളോടെ സേവന സംരംഭങ്ങള്‍ വികസിപ്പിക്കാനാണു തീരുമാനമെന്നും സുമനസുകളായ എല്ലാ പ്രവാസി സുഹൃത്തുക്കളുടെയും സഹകരണം അഭ്യര്‍ഥിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍