മിസിസാഗ കേരള അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ് 29ന്
Friday, July 31, 2015 6:10 AM IST
മിസിസാഗ: സദ്യയും കലാവിരുന്നുമായി ഓണാഘോഷം അവിസ്മരണീയമാക്കാന്‍ മിസിസാഗ കേരള അസോസിയേഷന്‍ (എംകെഎ) ഒരുങ്ങി.

ടൊറന്റോ സെന്റ് ആന്‍ഡ്രൂസ് ബൊളീവാര്‍ഡിലുള്ള ഡോണ്‍ബോസ്കോ കാത്തലിക് സെക്കന്‍ഡറി സ്കൂളില്‍ ഓഗസ്റ് 29നു (ശനി) ഇത്തവണ മാവേലിത്തമ്പുരാനെ വരവേല്‍ക്കുക. ടിഡി കാനഡ ട്രസ്റാണു ഗ്രാന്‍ഡ് സ്പോണ്‍സര്‍.

നൃത്തസംഗീത പരിപാടികളാണ് ആഘോഷത്തിനു മാറ്റുകൂട്ടുക. സദ്യയ്ക്കുള്ള കൂപ്പണ്‍ വില്‍പന ആരംഭിച്ചതായി പ്രസിഡന്റ് പ്രസാദ് നായരും സെക്രട്ടറി മഞ്ജുള ദാസും അറിയിച്ചു. മുതിര്‍ന്നവര്‍ക്ക് 20 ഡോളറും ആറു മുതല്‍ 12 വയസു വരെയുള്ളവര്‍ക്ക് 15 ഡോളറുമാണ് നിരക്ക്. ആറു വയസില്‍ താഴെയുള്ള കുടുംബാംഗങ്ങള്‍ക്കു പ്രവേശനം സൌജന്യമാണ്.

ആഘോഷത്തോടനുബന്ധിച്ച് എംകെഎ തയാറാക്കുന്ന പ്രോഗ്രാം ബ്രോഷറിന്റെ കവര്‍ചിത്രമായി ഉപയോഗിക്കുന്നതിനായി മാവേലിത്തമ്പുരാനെ വരയ്ക്കാനുള്ള മല്‍സരവും നടത്തുന്നുണ്ട്. ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലുള്ള (ജിടിഎ) ആറു മുതല്‍ 12 വയസു വരെയുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മാതാപിതാക്കള്‍ സാക്ഷ്യപ്പെടുത്തിയ ചിത്രം ഓഗസ്റ് 15നു മുമ്പ് ലഭിക്കണം. ചിത്രങ്ങള്‍ അയയ്ക്കേണ്ട ഇമെയില്‍: ങശശൈമൌൈഴമഗലൃമഹമഅീരശമശീിേ@ഴാമശഹ.രീാ

വിശദാംശങ്ങള്‍ എംകെഎ വെബ് സൈറ്റിലും ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെടുന്ന ചിത്രം മല്‍സരാര്‍ഥിയുടെ പേരും വിശദാംശങ്ങളും സഹിതം ബ്രോഷറില്‍ ഉള്‍പ്പെടുത്തുന്നതാണ്.

ടിക്കറ്റിനും പരിപാടിയുടെ വിവരങ്ങള്‍ക്കും: പ്രശാന്ത് പൈ (പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍) 6472956474. ഇമെയില്‍: ാസമ@ങശശൈമൌൈഴമഗലൃമഹമഅീരശമശീിേ.രീാ

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള