നോര്‍ക്ക ശില്പശാല ഓഗസ്റ്റ് ഒന്നിന്
Friday, July 31, 2015 5:59 AM IST
ബംഗളൂരു: വിദേശത്തു തൊഴില്‍ തേടി പോകുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി കേരള സര്‍ക്കാരിന്റെ പ്രവാസികാര്യ വകുപ്പായ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന ശില്പശാല ഓഗസ്റ്റ് ഒന്നിന് ഇന്ദിരാനഗര്‍ ഇസിഎ ഹാളില്‍ നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെനീളുന്ന ശില്പശാലയില്‍ വിദേശരാജ്യങ്ങളിലെ തൊഴില്‍ സംസ്കാരം, നിയമങ്ങള്‍, സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ എന്നിവയെ സംബന്ധിച്ചു പ്രമുഖര്‍ ക്ളാസുകള്‍നയിക്കും. ആദ്യം രജിസ്റര്‍ ചെയ്യുന്ന നൂറുപേര്‍ക്കാണ്അവസരം. രജിസ്ട്രേഷന്‍ ഫീസ്ആവശ്യമില്ല. പങ്കെടുക്കുന്നവര്‍ക്കുസര്‍ട്ടിഫിക്കറ്റ് നല്കുമെന്നു നോര്‍ക്ക ഡവലപ്മെന്റ് ഓഫീസര്‍ ട്രീസതോമസ് അറിയിച്ചു. ഫോണ്‍: 08025305090, 9035630636.