ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ പള്ളിയുടെ ഇടവകദിനം ആഘോഷിച്ചു
Friday, July 31, 2015 4:59 AM IST
ഡാളസ്: മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിലെ അതിമനോഹരമായ പള്ളികളില്‍ ഒന്നായ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ പള്ളിയുടെ ഇടവകദിനം ലളിതമായ ചടങ്ങുകളോടുകൂടി ആഘോഷിച്ചു.

വിശുദ്ധ കുര്‍ബാാനയ്ക്കുശേഷം നടന്ന യോഗത്തില്‍ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറി റവ. ബിനോയ് ജെ. തോമസ് മുഖ്യാതിഥി ആയിരുന്നു. ജോണ്‍ ഉമ്മന്റെ പ്രാരംഭ പ്രാര്‍ഥനയോടുകൂടി ആരംഭിച്ച യോഗത്തില്‍ ഇടവക വൈസ് പ്രസിഡന്റ് എബി തോമസ് സ്വാഗതം ആശംസിച്ചു.

ഇടവക ദിനത്തോടനുബന്ധിച്ചു ജോണ്‍ തോമസ് രചിച്ച് ഈണം നല്കിയ ഗാനങ്ങള്‍ ഗായക സംഘം ആലപിച്ചു. ഇടവകയുടെ 26 വര്‍ഷത്തെ സംഷിപ്ത റിപ്പോര്ട്ട് സജി പി. ജോര്‍ജ് അവതരിപ്പിച്ചു.

തുടര്‍ന്ന് മുതിര്‍ന്ന പൌരന്മാരെ പൊന്നാട അണിയിച്ചു ആദരിച്ചു. കൂടാതെ ഈ വര്‍ഷം സ്കൂള്‍-കോളജ് തലത്തില്‍ ഗ്രാജ്വേറ്റ് ചെയ്ത വിദ്യാര്‍ഥികള്‍ക്കു പ്ളാക്ക് നല്‍കി അനുമോദിച്ചു.
വെള്ളി, ശനി ദിവസങ്ങളില്‍ നടത്തിയ ധ്യാനയോഗത്തിന്റെ സമാപന പ്രസംഗം സുബി പള്ളിക്കല്‍ നിര്‍വഹിച്ചുകൊണ്ട് ഇടവകദിന ആഘോഷങ്ങള്‍ക്കു സമാപ്തി കുറിച്ചു.

യോഗത്തില്‍ സംബന്ധിച്ചവര്‍ക്ക് ഇടവക കോ-ട്രസ്റി രാജന്‍കുഞ്ഞ് ചിറയില്‍ കൃതജ്ഞത അറിയിച്ചു. യോഗത്തിനു ശേഷം ഇടവക ചുമതലക്കാര്‍ സ്നേഹവിരുന്ന് ഒരുക്കിയിരുന്നു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ