എന്‍എസ്എസ് നോര്‍ത്ത് ടെക്സസ് ഒരുക്കുന്ന ഓണം ഡാളസില്‍ ഓഗസ്റ് 29ന്
Friday, July 31, 2015 4:58 AM IST
ഡാളസ്: കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഡാളസിലെ എല്ലാ മലയാളികളുടെയും പ്രശംസ പിടിച്ചുപറ്റിയ എന്‍എസ്എസ് ഓണം ഓഗസ്റ് 29ന് ഇര്‍വിംഗ് ഡിഎഫ്ബ്ള്യു ടെമ്പിള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുന്നതാണെന്ന് എന്‍എസ്എസ് ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, ഓണം ഡാളസിലെ എല്ലാ മലയാളികള്‍ക്കും ജാതിമതഭേദമന്യെ പങ്കെടുക്കാനായി എന്‍എസ്എസും ഡിഎഫ്ബ്ള്യു ടെമ്പിളും ചേര്‍ന്നു നടത്തിവരികയാണ്.

എന്‍എസ്എസ് അംഗങ്ങള്‍ ഒത്തുചേര്‍ന്നു ഒരുക്കുന്ന അതിസമൃദ്ധമായ ഓണസദ്യ, രുചിയാലും ഒത്തൊരുമയുടെ നിതാന്തമായും അമേരിക്കയിലും പുറത്തും ഇതിനകം പേരെടുത്തു കഴിഞ്ഞു. ഓണസദ്യയിലെ എല്ലാ വിഭവങ്ങളും തയാറാക്കി വാഴയിലയില്‍ വിളമ്പി കൊടുക്കുവാനായി നൂറിലേറെ സമുദായംഗങ്ങള്‍ ശ്രമത്തിലാണ്. ഈ ഓണാഘോഷത്തില്‍ പങ്കെടുക്കുവാന്‍ അമേരിക്കയിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്സാസിന്റെ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് സത്യജിത് നായര്‍, സെക്രട്ടറി മോഹന്‍ കുന്നംകാലത്ത് എന്നിവര്‍ ചേര്‍ന്നു ക്ഷണിച്ചു.

കേരളത്തനിമയാലും മികവിനാലും എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റാറുള്ള കലാപരിപാടികളുടെ തയ്യാറെടുപ്പുകള്‍ ഈ വര്‍ഷം മെയ് മാസം മുതല്‍ തുടങ്ങിയതിനാല്‍ അവയുടെ മേന്മ വളരെ ഏറിയതാവുമെന്നു കലാപരിപാടികളുടെ കോ-ഓര്‍ഡിനേറ്റര്‍മാരായ രീഷ ദനെഷ്, ജിഷ ജഗദീഷ്, മനോജ് ബല്‍രാജ്, മനോജ് പിള്ള എന്നിവര്‍ അഭിപ്രായപ്പെട്ടു. ഈ പരിപാടികള്‍ മികവുറ്റതാക്കാന്‍ വളരെ നാളുകളായി പ്രയത്നിക്കുന്ന കുട്ടികളെ പ്രോത്സാഹിക്കുവാനായി എല്ലാവരും ഓഗസ്റ് 29-നു ഡി എഫ്ഡബ്ള്യു അമ്പലത്തിലേക്ക് (1605 ച ആൃശമേശി ഞറ, ക്ൃശിഴ, ഠത 75061) എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിച്ചു.

ഐശ്യര്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായ ഓണാഘോഷങ്ങളില്‍ പങ്കുചേരാനും, ശ്രമങ്ങളില്‍ ഭാഗഭാക്കാകുവാനും എല്ലാ മലയാളികളെയും എന്‍എസ്എസ് ഓഫ് നോര്‍ത്ത് ടെക്സാസിന്റെ അംഗങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇതില്‍ താല്പര്യമുള്ളവര്‍ 405 613 1829 എന്ന നമ്പറില്‍ സജി നായരുമായോ 214 886 4807 എന്ന നമ്പറില്‍ മോഹന്‍ കുന്നംകാലത്തുമായോ ബന്ധപ്പെടാവുന്നതാണ്.

ഓണാഘോഷങ്ങള്‍ ഓഗസ്റ് 29-നു (ശനിയാഴ്ച) രാവിലെ 10.30-നു തുടങ്ങുന്നതാണ്. കലാപരിപാടികള്‍ക്കുശേഷം ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്. പ്രമോദ് നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം