'ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പും എസ്എന്‍ഡിപി യോഗവും' സെമിനാര്‍ ഓഗസ്റ് രണ്ടിന്
Thursday, July 30, 2015 8:00 AM IST
ന്യൂഡല്‍ഹി: രോഹിണി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിവാര സത്സംഗത്തിന്റെ ഭാഗമായി ഓഗസ്റ് രണ്ടിന് (ഞായര്‍) ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പും എസ്എന്‍ഡിപി യോഗവും കേരള രാഷ്ട്രീയത്തില്‍ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു.

രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12. 30 വരെ നടക്കുന്ന സെമിനാറില്‍ സ്വാമി നാരായണ ഋഷി, എം.എസ്. ബാലചന്ദ്രന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. ചടങ്ങില്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് എം.ആര്‍. കോമള കുമാരന്‍ അധ്യക്ഷത വഹിക്കും.

11.30 മുതല്‍ 12.30 വരെ 'എസ്എന്‍ഡിപി യോഗത്തിന്റെ 6270 ബ്രാഞ്ചുകളും 85400 മൈക്രോഫിനാന്‍സ് യൂണിറ്റുകളും' എന്ന വിഷയത്തില്‍ ഓപ്പണ്‍ ചര്‍ച്ച നടക്കും. യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം എം.കെ. അനില്‍ കുമാര്‍ അധ്യക്ഷത വഹിക്കും. 12.30 മുതല്‍ യൂണിയന്റെ കീഴിലുള്ള 26 ശാഖകളിലെ സെക്രട്ടറിമാരുടെയും യൂണിയന്‍ കമ്മിറ്റി അംഗങ്ങളുടെയും സംയുക്ത നേതൃയോഗവും നടക്കും. യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് ടി.പി. മണിയപ്പന്‍ അധ്യക്ഷത വഹിക്കും.

റിപ്പോര്‍ട്ട്: മനോജ് കല്ലറ