ഇഫ്താര്‍ വിരുന്നും സ്കോളര്‍ഷിപ്പ് വിതരണവും
Thursday, July 30, 2015 5:48 AM IST
ബംഗളൂരു: കേരള സമാജം മാഗഡി റോഡ് സോണിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ വിരുന്നും സ്കോളര്‍ഷിപ്പ് വിതരണവും നടത്തി. നാഗവര മെട്രോ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ സംഗമം കേരളസമാജം പ്രസിഡന്റ സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സോണ്‍ ചെയര്‍മാന്‍ റഹിം കലൂര്‍ അധ്യക്ഷതവഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ഇസ്മയില്‍ കങ്ങരപ്പാടി ഇഫ്താര്‍ സന്ദേശം നല്‍കി. ചന്ദ്രാ ലേ ഔട്ട് സെന്റ് സ്റീഫന്‍ പള്ളി വികാരി ഫാ.ഏബ്രഹാം തോമസ്, കേരള സമാജം സെക്രട്ടറി റജികുമാര്‍, സോണ്‍ വൈസ് ചെയര്‍മാന്‍ വിശ്വനാഥന്‍, കണ്‍വീനര്‍ ഷറഫ് കെ. ജമാല്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് അറുപതിനായിരം രൂപയുടെ സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. നോമ്പുതുറ, ഇഫ്താര്‍ വിരുന്ന് എന്നിവയും നടന്നു. പരിപാടികള്‍ക്ക് സജി തോമസ്, ടി.എന്‍. പ്രസാദ്, സി.എസ്. അനില്‍ കുമാര്‍, വിനോദ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.