അനുശോചനം യോഗം ഓഗസ്റ് ഒന്നിന്
Thursday, July 30, 2015 5:42 AM IST
ദുബായി: ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ അനുശോചന യോഗം ഓഗസ്റ് ഒന്നിനു (ശനി) നടത്തുന്നു. ദുബായി കെഎംസിസി ആസ്ഥാനത്ത് രാത്രി 8.30നാണ് പരിപാടി. സാമൂഹ്യ,സാംസ്കാരിക, രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുമെന്ന് ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ ആക്ടിംഗ് ജനറല്‍ സെക്രട്ടറി ആര്‍.ഷുക്കൂര്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍